ബംഗ്ളാദേശ് ചീഫ് ജസ്റ്റീസ് രാജിവച്ചു
ബംഗ്ളാദേശ് ചീഫ് ജസ്റ്റീസ്  രാജിവച്ചു
Saturday, November 11, 2017 1:32 PM IST
ധാ​​ക്ക: അ​​ഴി​​മ​​തി ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ ബം​​ഗ്ളാ​​ദേ​​ശ് ചീ​​ഫ് ജ​​സ്റ്റീ​​സ് സു​​രേ​​ന്ദ്ര കു​​മാ​​ർ സി​​ൻ​​ഹ രാ​​ജി​​വ​​ച്ചു. മെ​​ഡി​​ക്ക​​ൽ ചെ​​ക്ക​​പ്പി​​നാ​​യി അ​​വ​​ധി​​യെ​​ടു​​ത്തു വി​​ദേ​​ശ​​ത്തു പോ​​യ അ​​ദ്ദേ​​ഹം സിം​​ഗ​​പ്പൂ​​രി​​ലെ ബം​​ഗ്ളാ എം​​ബ​​സി​​യി​​ൽ രാ​​ജി​​ക്ക​​ത്ത് ഏ​​ല്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബം​​ഗ്ളാ​​ദേ​​ശി​​ലെ ആ​​ദ്യ​​ത്തെ ഹൈ​​ന്ദ​​വ ചീ​​ഫ് ജ​​സ്റ്റീസാ​​യ സി​​ൻ​​ഹ​​യ്ക്ക് ജ​​നു​​വ​​രി 31വ​​രെ കാ​​ലാ​​വ​​ധി​​യു​​ണ്ട്.

സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി​​മാ​​രെ ഇം​​പീ​​ച്ചു​​ചെ​​യ്യാ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​നു​​ള്ള അ​​ധി​​കാ​​രം എ​​ടു​​ത്തു​​ക​​ള​​ഞ്ഞു​​കൊ​​ണ്ടു ജൂ​​ലൈ​​യി​​ൽ സി​​ൻ​​ഹ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​യെ​​ത്തു​​ട​​ർ​​ന്നു ഭ​​ര​​ണ​​ക​​ക്ഷി അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​തി​​രേ തി​​രി​​ഞ്ഞു. ജു​​ഡീ​​ഷ​​റി​​യു​​ടെ സ്വാ​​ത​​ന്ത്ര്യം ഗ​​വ​​ൺ​​മെ​​ന്‍റ് ത​​ക​​ർ​​ത്തെ​​ന്ന് പ്ര​​തി​​പ​​ക്ഷ ബി​​എ​​ൻ​​പി ആ​​രോ​​പി​​ച്ചു.


മു​​തി​​ർ​​ന്ന ജ​​ഡ്ജി അ​​ബ്ദു​​ൾ വ​​ഹാ​​ബ് മി​​യാ​​യെ ആ​​ക്ടിം​​ഗ് ചീ​​ഫ് ജ​​സ്റ്റീസാ​​യി നി​​യ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.