ചെറുപ്പത്തിൽ ഞാൻ ഒരാളെ കുത്തിക്കൊന്നു: ഫിലിപ്പീൻസ് പ്രസിഡന്‍റ്
ചെറുപ്പത്തിൽ ഞാൻ ഒരാളെ കുത്തിക്കൊന്നു: ഫിലിപ്പീൻസ് പ്രസിഡന്‍റ്
Friday, November 10, 2017 1:53 PM IST
ഡാ​​​നാം​​​ഗ്: കൗ​​​മാ​​​ര​​​പ്രാ​​​യ​​​ത്തി​​​ൽ താ​​​ൻ ഒ​​​രാ​​​ളെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഫി​​​ലി​​​പ്പീ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റൊ​​​ഡ്രി​​​ഗോ ഡു​​​ട്ടെ​​​ർ​​​ട്ടെ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ദ​​​ഗ്ധ ആ​​​ഗ്ന​​​സ് ക​​​ല​​​മാ​​​ർ​​​ഡി​​​നെ നേ​​​രി​​​ൽ ക​​​ണ്ടാ​​​ൽ മു​​​ഖ​​​ത്ത​​​ടി​​​ക്കു​​​മെ​​​ന്നു ഡു​​​ട്ടെ​​​ർ​​​ട്ടെ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട​​​യെ​​​ക്കു​​​റി​​​ച്ചു വേ​​​വ​​​ലാ​​​തി​​​പ്പെ​​​ടു​​​ന്ന ആ​​​ഗ്ന​​​സ് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യം മി​​​ണ്ടാ​​​ത്ത​​​ത് എ​​​ന്താ​​​ണെ​​​ന്നും ഡു​​​ട്ടെ​​​ർ​​​ട്ടെ ചോ​​​ദി​​​ച്ചു.


വി‍യ​​​റ്റ്നാ​​​മി​​​ലെ ഡാ​​​നാം​​​ഗി​​​ൽ ഏ​​​ഷ്യാ-​​​പ​​​സ​​​ഫി​​​ക് ഉ​​​ച്ച​​​കോ​​​ടി​​​ക്ക് എ​​​ത്തി​​​യ ഡു​​​ട്ടെ​​​ർ​​​ട്ടെ ഫി​​​ലി​​​പ്പീ​​​ൻ സ​​​മൂ​​​ഹ​​​ത്തോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​ശ​​​യോ​​​ക്തി പ​​​റ​​​യു​​​ന്ന​​​തി​​​ൽ ത​​​ത്പ​​​ര​​​നാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​യു​​​ന്ന​​​തെ​​​ല്ലാം അ​​​തേ​​​പ​​​ടി വി​​​ശ്വ​​​സി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ഷ്ടാ​​​ക്ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് എ​​​തി​​​രേ ഡു​​​ട്ടെ​​​ർ​​​ട്ടെ യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.