ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
Wednesday, October 18, 2017 1:14 PM IST
ദു​​​ബാ​​​യ്: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക്ക് കോ​​​ട​​​തി​​ച്ചെ​​​ല​​​വ് ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രു കോ​​​ടി രൂ​​​പ ന​​ഷ്‌​​ട​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ദു​​​ബാ​​​യ് കോ​​​ട​​​തി വി​​​ധി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ഉ​​​ദു​​​മ സ്വ​​​ദേ​​​ശി മീ​​​ത്ത​​​ൽ മ​​​ങ്ങാ​​​ട​​​ൻ കു​​​മാ​​​ര​​​ന്‍റെ മ​​​ക​​​ൻ ഉ​​​മേ​​​ഷ് കു​​​മാ​​​റി​​​നാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ കോ​​ട​​തി വി​​ധി​​ച്ച​​ത്.

ദു​​​ബാ​​​യ് ആ​​​ർ​​​ടി​​​എ ബ​​​സ് ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​മേ​​ഷ്കു​​മാ​​ർ. 2016സെ​​​പ്റ്റം​​​ബ​​​ർ 25ന് ​​​രാ​​​വി​​​ലെ ഷാ​​​ർ​​​ജ ഇ​​​ത്തി​​​ഹാ​​​ദ് റോ​​​ഡി​​​ൽ മ​​​ല​​​യാ​​​ളി ഓ​​​ടി​​​ച്ചു​​​വ​​​ന്ന വാ​​​ഹ​​​നം നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ഫു​​​ട്പാ​​​ത്തി​​​ലൂ​​​ടെ കാ​​​ൽ​​​ന​​​ട​​​യാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഉ​​​മേ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് കൂ​​​ടെ​​യു​​ണ്ടാ​​​യി​​​രു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി സു​​​ബ്ര​​​ഹ്‌​​മ​​​ണ്യ ബാ​​​ബു മ​​​രി​​​ച്ചി​​​രു​​​ന്നു. ഗു​​രു​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഉ​​​മേ​​​ഷി​​​നെ ആ​​​ദ്യം ഷാ​​​ർ​​​ജ അ​​​ൽ ഖാ​​​സി​​​മി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് നാ​​​ട്ടി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​നം ഓ​​​ടി​​​ച്ച മ​​​ല​​​യാ​​​ളി​​​യെ കോ​​​ട​​​തി കു​​​റ്റ​​​ക്കാ​​​ര​​നാ​​ണെ​​​ന്നു ക​​​ണ്ട് ര​​​ണ്ടു​​​മാ​​​സം ത​​​ട​​​വ് ശി​​​ക്ഷ​​​യും മ​​​രി​​ച്ച​​യാ​​ളു​​ടെ അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​ല​​​ക്ഷം ദി​​​ർ​​​ഹം സ​​ഹാ​​യ​​ധ​​​നം ന​​​ൽ​​​കാ​​​നും വി​​​ധി​​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​യ വി​​​നീ​​​ത് കു​​​മാ​​​റും നാ​​​ട്ടു​​​കാ​​​രും​​കൂ​​​ടി ഉ​​മേ​​ഷ്കു​​മാ​​റി​​നു​​വേ​​ണ്ടി ന​​ഷ്‌​​ട​​പ​​​രി​​​ഹാ​​​ര കേ​​​സ് ഫ​​​യ​​​ൽ​​ചെ​​​യ്യാ​​​ൻ ദു​​ബാ​​യി​​യി​​ലെ സാ​​​മൂ​​​ഹി​​​ക​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും അ​​​ലി ഇ​​​ബ്രാ​​​ഹിം അ​​​ഡ്വ​​​ക്ക​​​റ്റ്സി​​​ലെ നി​​​യ​​​മ​​പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യ സ​​​ലാം പാ​​​പ്പി​​​നി​​​ശേ​​​രി​​​യെ ഏ​​​ൽ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.