ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
Saturday, October 14, 2017 11:11 AM IST
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​സ് സു​​​രേ​​​ന്ദ്ര കു​​​മാ​​​ർ സി​​​ൻ​​​ഹ നി​​​ർ​​​ബ​​​ന്ധി​​​ത അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രെ ഇം​​​പീ​​​ച്ച് ചെ​​​യ്യാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നുള്ള അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കി​​​യ സി​​​ൻ​​​ഹ​​​യു​​​ടെ വി​​​ധി​​​യി​​​ൽ ഷെ​​​യ്ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള അ​​​തൃ​​​പ്തി​​​യാ​​​ണു കാ​​​ര​​​ണം.

ചീ​​​ഫ് ജ​​​സ്റ്റീസ് പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന പ്ര​​​ഥ​​​മ ഹി​​​ന്ദു​​​വാ​​​ണ് സി​​​ൻ​​​ഹ. ഈ മാസം മൂ​​​ന്നു മു​​​ത​​​ൽ ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് അ​​​ദ്ദേ​​​ഹം രോ​​​ഗാ​​​വ​​​ധി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​ന്നാ​​ൽ, ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം ഓ​​​സ്ട്രേ​​​ലി​​​യ​​​യിലേക്കു പോ​​​യ സി​​​ൻ​​​ഹ ത​​​നി​​​ക്ക് ഒ​​​ര​​​സു​​​ഖ​​​വു​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രെ കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 16ാം ഭേ​​​ദ​​​ഗ​​​തി ജൂ​​​ലൈ​​​യി​​​ലാ​​​ണ് സി​​​ൻ​​​ഹ ഒ​​​രു​ ഉ​​ത്ത​​​ര​​​വി​​​ലൂ​​​ടെ അസാ​​​ധു​​​വാ​​​ക്കി​​​യ​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​പ​​​മാ​​​നി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​സ് രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​സീ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​രു​​ന്നു. അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി സി​​​ൻ​​​ഹ​​​യ്ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2018 ജ​​​നു​​​വ​​​രി വ​​​രെ​​​യാ​​​ണ് സി​​​ൻ​​​ഹ​​​യു​​​ടെ ഔ​​ദ്യോ​​ഗി​​ക കാ​​​ലാ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.