ഭീകരർ റാഞ്ചിയ യുഎസ്-കനേഡിയൻ ദന്പതികളെ പാക് സേന മോചിപ്പിച്ചു
ഭീകരർ റാഞ്ചിയ യുഎസ്-കനേഡിയൻ ദന്പതികളെ  പാക് സേന മോചിപ്പിച്ചു
Thursday, October 12, 2017 12:23 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഞ്ചു​​വ​​ർ​​ഷം മു​​ന്പ് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ യു​​എ​​സ് വ​​നി​​ത കാ​​റ്റ്‌​​ലി​​ൻ കോ​​ൾ​​മ​​നെ​​യും അ​​വ​​രു​​ടെ ക​​നേ​​ഡി​​യ​​ൻ ഭ​​ർ​​ത്താ​​വ് ജോ​​ഷ്വാ ബോ​​യി​​ലി​​നെ​​യും പാ​​ക് സൈ​​ന്യം ഇ​​ട​​പെ​​ട്ടു മോ​​ചി​​പ്പി​​ച്ചു.

യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ൽ നി​​ന്നു കി​​ട്ടി​​യ വി​​വ​​ര​​മ​​നു​​സ​​രി​​ച്ച് പാ​​ക്- അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി​​യി​​ലെ ഖു​​റം ഏ​​ജ​​ൻ​​സി​​യി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ദ​​ന്പ​​തി​​ക​​ളെ​​യും അ​​വ​​രു​​ടെ മൂ​​ന്നു കു​​ട്ടി​​ക​​ളെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നു സൈ​​നി​​ക വ​​ക്താ​​വ് പ​​റ​​ഞ്ഞു. താ​​ലി​​ബാ​​ൻ ബ​​ന്ധ​​മു​​ള്ള ഹ​​ഖാ​​നി ഗ്രൂ​​പ്പാ​​ണ് ഇ​​വ​​രെ റാ​​ഞ്ചി​​യ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.


യു​​എ​​സ് വ​​നി​​ത‍യു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ മോ​​ചി​​പ്പി​​ച്ചെ​​ന്ന വാ​​ർ​​ത്ത സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്നു പാ​​ക്കി​​സ്ഥാ​​നി​​ലെ യു​​എ​​സ് എം​​ബ​​സി വ​​ക്താ​​വ് പ​​റ​​ഞ്ഞു. ഭീ​​ക​​ര​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ താ​​വ​​ളം ന​​ൽ​​കു​​ന്നു​​വെ​​ന്ന യു​​എ​​സ് ആ​​രോ​​പ​​ണം പാ​​ക്-​​യു​​എ​​സ് ബ​​ന്ധം വ​​ഷ​​ളാ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ദ​​ന്പ​​തി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ പാ​​ക് സൈ​​ന്യം ഇ​​ട​​പെ​​ട്ട​​തെ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.