തെളിവ് തന്നില്ലെങ്കിൽ സയിദിനെ വിട്ടയയ്ക്കും: പാക് കോടതി
തെളിവ് തന്നില്ലെങ്കിൽ സയിദിനെ വിട്ടയയ്ക്കും:  പാക് കോടതി
Wednesday, October 11, 2017 12:18 PM IST
ലാ​​​ഹോ​​​ർ: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ നി​​​യ​​​മ പ്ര​​​കാ​​​രം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന മും​​​ബൈ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​നെ​​​തി​​​രേ​​​യു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ട്ട​​​യ​​​യ്ക്കു​​​മെ​​​ന്നു ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ജ​​​മാ​​​ അ​​​ത്ത് ഉ​​​ദ് ദ​​​വാ(​​​ജെ​​​യു​​​ഡി) ഭീ​​​ക​​​രസം​​​ഘ​​​ട​​​നാ നേ​​​താ​​​വാ​​​യ സ​​​യി​​​ദ് ജ​​​നു​​​വ​​​രി 31 മു​​​ത​​​ൽ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ണ്.

മു​​​ഴു​​​വ​​​ൻ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​റ്റ് ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​യി​​​ല്ല. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യു​​​ടെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു പൗ​​​ര​​​നെ​​​യും അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു ത​​​ട​​​വി​​​ൽ വ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ൽ വേ​​​ണ്ട​​​ത്ര തെ​​​ളി​​​വി​​​ല്ലെ​​​ന്നാ​​​ണു ക​​​രു​​​തേ​​​ണ്ട​​​ത്. വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത പ​​​ക്ഷം സ​​​യി​​​ദി​​​നെ വി​​​ട്ട​​​യ​​​യ്ക്കു​​​മെ​​​ന്നു ജ​​​സ്റ്റീസ് സ​​​യി​​​ദ് മ​​​സ​​​ർ അ​​​ലി അ​​​ക്ബ​​​ർ ന​​​ഖ്‌​​​വി പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു കേ​​​സ് 13ലേ​​​ക്കു നീ​​​ട്ടി​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.