റഷ്യൻ വ്യോമാക്രമണം; സിറിയയിൽ 45 വിമതർ കൊല്ലപ്പെട്ടു
Sunday, September 24, 2017 10:55 AM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 45 വി​​​മ​​​ത പോ​​​രാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സാ​​​ദി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന ഫ​​​യ്‌​​​ലാ​​​ഖ് അ​​​ൽ-​​​ഷാം എ​​​ന്ന ഗ്രൂ​​​പ്പാ​​​ണു ശ​​​നി​​​യാ​​​ഴ്ച ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​ന്പ് റ​​​ഷ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മാ​​​ധ​​​ാന ച​​​ർ​​​ച്ച​​​യി​​​ൽ ഈ ​​​ഗ്രൂ​​​പ്പും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​വ​​​രെ റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​തി​​​നു പു​​​റ​​​മേ, ഇ​​​ഡ്‌​​​ലി​​​ബി​​​നെ സം​​​ഘ​​​ർ​​​ഷ​​​ര​​​ഹി​​​ത മേ​​​ഖ​​​ല​​​യാ​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണ റ​​​ഷ്യ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്.

അ​​​സാ​​​ദി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് 2015ലാ​​​ണ് റ​​​ഷ്യ​​​ൻ സേ​​​ന സി​​​റി​​​യ​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. വി​​​മ​​​ത​​​രെ തു​​​ര​​​ത്തി പ​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളും വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ സി​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ റ​​​ഷ്യ സ​​​ഹാ​​​യി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നെ​​​തി​​​രേ​​​യും പോ​​​രാ​​​ടു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.