കുൽസും നവാസിനു വീണ്ടും ശസ്ത്രക്രിയ
കുൽസും നവാസിനു വീണ്ടും ശസ്ത്രക്രിയ
Thursday, September 21, 2017 12:43 PM IST
ല​​ണ്ട​​ൻ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ ഭാ​​ര്യ കു​​ൽ​​സും ന​​വാ​​സി​​നു തൊ​​ണ്ട​​യി​​ലെ കാ​​ൻ​​സ​​റി​​നു മൂ​​ന്നാം​​വ​​ട്ട​​വും ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി. ഷ​​രീ​​ഫും മ​​ക​​ൾ മ​​റി​​യ​​വും ആ​​ശു​​പ​​ത്രി​​യി​​ൽ കു​​ൽ​​സു​​മി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കു​​ൽ​​സും വി​​ജ​​യി​​ച്ചി​​രു​​ന്നു.

കു​​ൽ​​സു​​മി​​നു വേ​​ണ്ടി ലാ​​ഹോ​​റി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ മ​​ക​​ൾ മ​​റി​​യം വി​​ജ​​യ​​വാ​​ർ​​ത്ത അ​​റി​​ഞ്ഞ​​ശേ​​ഷ​​മാ​​ണു ല​​ണ്ട​​നി​​ലേ​​ക്കു പോ​​യ​​ത് . ഷ​​രീ​​ഫി​​ന്‍റെ മ​​ക്ക​​ളാ​​യ ഹ​​സ​​ൻ,ഹൂ​​സൈ​​ൻ എ​​ന്നി​​വ​​രും ല​​ണ്ട​​നി​​ലു​​ണ്ട്. പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ എ​​ൻ​​എ​​ബി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​വാ​​നു​​ള്ള നി​​ർ​​ദേ​​ശം ഷ​​രീ​​ഫ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പാ​​ലി​​ച്ചി​​ല്ല. ല​​ണ്ട​​ൻ യാ​​ത്ര​​യാ​​ണു കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്. എ​​ന്നാ​​ൽ ന​​വാ​​സും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ത​​ത്കാ​​ലം പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു മ​​ട​​ങ്ങാ​​നി​​ട​​യി​​ല്ലെ​​ന്നു പാ​​ക് മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.