കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
Tuesday, September 19, 2017 1:31 PM IST
യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ൽ കിം ​ജോം​ഗ് ഉ​നി​ന്‍റെ ഉ​ത്ത​ര​കൊ​റി​യ​യെ പാ​ടേ ന​ശി​പ്പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.
പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ഐ​ക്യ​രാഷ്‌ട്ര പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ട്രം​പ്. "അ​മേ​രി​ക്ക​യ്ക്ക് അ​പാ​ര​മാ​യ ശ​ക്തി​യും ക്ഷ​മ​യും ഉ​ണ്ട്. എ​ന്നാ​ൽ അ​മേ​രി​ക്ക​യെ​യോ സ​ഖ്യ​രാ​ജ്യ​ങ്ങ​ളെ​യോ സം​ര​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യാ​ൽ ഉ​ത്ത​ര​കൊ​റി​യ​യെ മു​ച്ചൂ​ടും ന​ശി​പ്പി​ക്കു​ക​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ല:' ട്രം​പ് പ​റ​ഞ്ഞു.

റോ​ക്ക​റ്റ് മ​നു​ഷ്യ​ൻ എ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കി​മ്മി​നെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. "ത​ന്‍റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണു റോ​ക്ക​റ്റ് മ​നു​ഷ്യ​ൻ.' അ​മേ​രി​ക്ക​യ്ക്ക് ഉ​ത്ത​ര​കൊ​റി​യ​യെ ന​ശി​പ്പി​ക്കാ​നു​ള്ള ക​രു​ത്തും സ​ന്ന​ദ്ധ​ത​യും ഉ​ണ്ട്. എ​ങ്കി​ലും അ​തു വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ഉ​ട​ന്പ​ടി റ​ദ്ദാ​ക്കു​മെ​ന്നു ട്രം​പ് സൂ​ചി​പ്പി​ച്ചു. ആ ​ഉ​ട​ന്പ​ടി അ​മേ​രി​ക്ക​യ്ക്ക് ഹി​ത​ക​ര​മ​ല്ല. ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക്ക് അ​ന്ത്യം കു​റി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ക്ത​മാ​യ പ​ര​മാ​ധി​കാ​ര​ രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ​യാ​യി ലോ​കം മാ​റ​ണ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചു. ബഹുരാഷ്‌ട്ര സ​ഖ്യ​ങ്ങ​ളല്ല വേ​ണ്ട​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം ത്യാ​ഗം സ​ഹി​ച്ച​ത് അ​മേ​രി​ക്ക​ൻ ജ​ന​ത​യാ​ണെ​ന്നു ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.