ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
Sunday, September 17, 2017 11:14 AM IST
ല​​​ണ്ട​​​ൻ: പാ​​​ർ​​​സ​​​ൺ​​​സ് ഗ്രീ​​​ൻ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ റെ​​​യി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​കൂടി അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​നെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ല​​​ണ്ട​​​നി​​​ലെ ഹ​​​ൻ​​​സ്‌​​​ലോ​​​യി​​​ൽ​​​നി​​​ന്ന് സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡി​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗ​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​നെ​​​യും ഇ​​​യാ​​​ളെ​​​യും സൗ​​​ത്ത് ല​​​ണ്ട​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു ചോ​​​ദ്യംചെ​​​യ്യു​​​കയാണ്. ഇ​​​രു​​​വ​​​രു​​​ടെ​​​യും പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഒ​​ന്നി​​ലേ​​റെ​​പ്പേർ ഉ​​ണ്ടെ​​ന്നു വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ആം​​​ബ​​​ർ റ​​​ഡ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.