വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
Friday, September 15, 2017 11:55 AM IST
ലി​​വ​​ർ​​പൂ​​ൾ: വ​​യോ​​ധി​​ക​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​സി​ൽ മ​​ല​​യാ​​ളി ഹോം ​​ന​​ഴ്സി​​നു ല​​ണ്ട​​നി​​ൽ 20 മാ​​സം ത​​ട​​വു ശി​​ക്ഷ. കെ​​യ​​ർ വ​​ർ​​ക്ക​​റാ​​യ സാ​​മു​​വ​​ൽ തോ​​മ​​സി(46)​നാ​​ണ് ലി​​വ​​ർ​​പൂ​​ൾ ക്രൗ​​ൺ കോ​​ട​​തി ശി​​ക്ഷ ​​വി​​ധി​​ച്ച​​ത്. മ​​തി​​ഭ്ര​​മം ബാ​​ധി​​ച്ച 78കാ​​രി​​യാ​​യ വ​​യോ​​ധി​​ക​​യ്ക്കു മു​​ഴു​​വ​​ൻ സ​​മ​​യം പ​​രി​​ച​​ര​​ണം ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന ഏ​​ജ​​ൻ​​സി​​യി​​ലെ ജോ​​ലി​​ക്കാ​​ര​​നാ​​യി​​രു​​ന്നു സാ​​മു​​വ​​ൽ.

ഏ​​ജ​​ൻ​​സി​​യി​​ൽ​നി​​ന്ന് ജോ​​ലി​​ക്കെ​​ത്തി​​യ മ​​റ്റൊ​​രു ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് വ​​യോ​​ധി​​ക​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. ഏ​​ജ​​ൻ​​സി ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണു സാ​​മു​​വ​​ലി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. വ​​യോ​​ധി​​ക​​യു​​ടെ മു​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​ലാ​​മി​​ന്‍റെ പ്ല​​ഗ് ഊ​​രി​​യി​​ട്ട നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​തും ഇ​യാ​ൾ​ക്കെ​തി​രാ​യ തെ​ളി​വാ​യി. സ്വ​​ന്തം ഉ​​ത്ത​​ര​​വാ​​ദി​​ത്വം മ​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ച പ്ര​തി​യെ ഉ​​ട​​ൻ ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് ജ​​ഡ്ജി ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.