മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
Thursday, September 14, 2017 11:45 AM IST
ക്വാ​​ലാ​​ല​​ന്പൂ​​ർ: മ​​ലേ​​ഷ്യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ക്വാ​​ലാ​​ല​​ന്പൂ​​രി​​ൽ മ​​ത​​പ​​ഠ​​ന വി​​ദ്യാ​​ല​​യ​​ത്തി​​നു തീ​​പി​​ടി​​ച്ച് 24 പേ​​ർ വെ​​ന്തു​​മ​​രി​​ച്ചു. 22 കു​​ട്ടി​​ക​​ളും ര​​ണ്ട് അ​​ധ്യാ​​പ​​ക​​രു​​മാ​​ണു മ​​രി​​ച്ച​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.​​ ആ​​റു കു​​ട്ടി​​ക​​ളെ ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വൈ​​ദ്യു​​തി ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണു തീ​​പി​​ടി​​ത്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. കൊ​​തു​​കു​​തി​​രി ക​​ത്തി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​തെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്.

ഇ​​സ്‌​​ലാ​​മി​​ക മ​​ത​​പ​​ഠ​​ന വി​​ദ്യാ​​ല​​യം സ്ഥി​​തി​​ചെ​​യ്യു​​ന്ന മൂ​​ന്നു നി​​ല​​ക്കെ​​ട്ടി​​ട​​ത്തി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ബോ​​ർ​​ഡിം​​ഗ് സ്കൂ​​ളാ​​യ​​തി​​നാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന​​തും ഇ​​വി​​ടെ​​ത്ത​​ന്നെ​​യാ​​ണ്. പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ൽ മെ​​റ്റ​​ൽ ഗ്രി​​ല്ലു​​ള്ള​​തി​​നാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് തീ​​പി​​ടി​​ച്ച കെ​​ട്ടി​​ട​​ത്തി​​ൽനി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​നാ​​യി​​ല്ലെ​​ന്ന് ഫെ​​ഡ​​റ​​ൽ മ​​ന്ത്രി അ​​ഡ്നാ​​ൻ ടെ​​ൻ​​കു മ​​ൻ​​സോ​​ർ പ​​റ​​ഞ്ഞു. 13​​നും 17നും ​​ഇ​​ട​​യ്ക്കു പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളാ​​ണു മ​​രി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് മേ​​ധാ​​വി അ​​മ​​ർ സിം​​ഗ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.