നേപ്പാളിൽ ഭൂകന്പ സ്മാരകം
നേപ്പാളിൽ ഭൂകന്പ സ്മാരകം
Wednesday, September 13, 2017 12:08 PM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ലെ സി​​ന്ധു​​പാ​​ൽ​​ചൗ​​ക്ക് ജി​​ല്ല​​യി​​ൽ നൂ​​റു​​ കോ​​ടി രൂ​​പ മു​​ത​​ൽമു​​ട​​ക്കി​​ൽ ഭൂ​​ക​​ന്പ സ്മാ​​ര​​ക കേ​​ന്ദ്രം നി​​ർ​​മി​​ക്കും. 2015ലെ ​​ഭൂ​​ക​​ന്പ​​ത്തി​​ൽ രാ​​ജ്യ​​ത്ത് ഏ​​റെ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ ജി​​ല്ല​​യാ​​ണി​​ത്.

സ്മാ​​ര​​ക​​മ​​ന്ദി​​ര​​വും ഗാ​​ർ​​ഡ​​നും ഭൗ​​മ​​പ​​ഠ​​ന​​കേ​​ന്ദ്ര​​വു​​മാ​​ണ് 4,54,000 ച​​തു​​ര​​ശ്ര അ​​ടി സ്ഥ​​ല​​ത്തു നി​​ർ​​മി​​ക്കു​​ക. മു​​റി​​ക്കു​​ള്ളി​​ൽ ക​​യ​​റു​​ന്ന​​വ​​ർ​​ക്ക് പ്ര​​ക​​ന്പ​​നം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​ത്യേ​​ക മു​​റി​​യും നി​​ർ​​മി​​ക്കും. ലൈ​​ബ്ര​​റി, മീ​​റ്റിം​​ഗ് ഹാ​​ൾ, ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​മു​​ണ്ടാ​​വു​​മെ​​ന്ന് ഡി​​സ്ട്രി​​ക്ട് ഏ​​കോ​​പ​​ന​​സ​​മി​​തി ചീ​​ഫ് യു​​ബ​​രാ​​ജ് പൗ​​ഡ്യാ​​ൽ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.