ഫാ. ടോം റോമിൽ, ഇന്നു മാർപാപ്പയെ കണ്ടേക്കും
Tuesday, September 12, 2017 11:58 AM IST
ഏ​ഡ​ൻ: ഐഎസ് ഭീകരരിൽനി​ന്നു മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്നലെ രാത്രി റോ​മി​ൽ എത്തി. ഇന്നു ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമിൽ സ​ലേ​ഷ്യ​ൻ ഭ​വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന ഫാ. ടോം ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സ​തേ​ൺ അ​റേ​ബ്യ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യാത്ത് ബിഷപ് പോ​ൾ ഹി​ൻ​ഡ​റു​ടെ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


മോ​ചി​ത​നാ​യ ഫാ. ​ടോമു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം ക്ഷീ​ണി​ത​നാ​ണെ​ന്നും ഫാ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​നു കേ​ര​ള​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മോ​ച​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രോ​ടും ഫാ. ​ടോം ന​ന്ദി പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.