Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
മോചനത്തിൽ നിർണായക പങ്ക് വഹിച്ചത് ഒമാൻ
Tuesday, September 12, 2017 10:28 PM IST
Click here for detailed news of all items Print this Page
മ​സ്ക​റ്റ്: ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ യെ​മ​നി​ൽനി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടുപോ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നു നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ഒ​മാ​ൻ സ​ർ​ക്കാ​ർ. ഇ​ന്ന​ലെ രാ​വി​ലെ ഒ​മാ​ൻ സ​മ​യം രാ​വി​ലെ 8.50നാ​ണ് യെ​മ​നി​ലെ അൽ മു​ഖാ​ല​യി​ൽനി​ന്നു ഫാ.​ ടോ​മി​നെ മോ​ചി​പ്പി​ച്ച​ത്. ഒ​മാ​ൻ സ​ർ​ക്കാ​രി​ന്‍റെ റോ​യ​ൽ എ​യ​ർഫോ​ഴ്സ് വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ അ​വി​ടെനി​ന്നു കൊ​ണ്ടു​വ​ന്ന​ത്. ഫാ.​ ടോം ര​ണ്ടു മ​ണി​ക്കൂ​റി​നുശേ​ഷം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ റോ​മി​ലേ​ക്കു പു​റ​പ്പെ​ട്ടു.

അ​റേ​ബ്യ​ൻ വി​കാ​രി​യാ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ൽ മോ​ചി​ക്ക​പ്പെ​ട്ട​താ​യി അ​റേ​ബ്യ​ൻ വി​കാ​രി​യാ​ത്ത് ബി​ഷ​പ് മാ​ർ പോ​ൾ ഹി​ൻ​ഡ​ർ സ്ഥി​രീ​ക​രി​ച്ചു. മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും പ്രാ​ർ​ഥ​നാസ​ഹാ​യം ന​ൽ​കി​യ​വ​ർ​ക്കും ബി​ഷ​പ് ന​ന്ദി അ​റി​യി​ച്ചു. മാ​സ​ങ്ങ​ൾ മു​ന്പു മോ​ചി​പ്പി​ക്കൽ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ മോ​ച​നം സാ​ധ്യ​മാ​യ​പ്പോ​ൾ വ​ത്തി​ക്കാ​നും ഒ​മാ​ൻ ഗ​വ​ൺമെ​ന്‍റു​മാ​ണ് ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മോ​ച​നവാ​ർ​ത്ത പു​റ​ത്തുവി​ട്ട​ത് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രിയുടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​ൻ ഡെ​യി​ലി ഒ​ബ്സ​ർ​വ​ർ പ​ത്ര​ത്തി​ന്‍റെ വെ​ബ് സൈ​റ്റാ​ണ്. ഫാ. ടോം റോ​യ​ൽ എ​യ​ർഫോ​ഴ്സ് വി​മാ​ന​ത്തി​ൽനി​ന്ന് ക്ഷീ​ണി​ത​നാ​യി ഇ​റ​ങ്ങിവ​രു​ന്നതും വിഐപി ലോ​ഞ്ചി​ൽ നി​ൽ​ക്കു​ന്നതുമായ ചിത്രങ്ങൾ പ​ത്രം പു​റ​ത്തുവി​ട്ടു. സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ ടെ​ലി​വി​ഷ​നാ​യ ഒ​മാ​ൻ ടിവി അ​റ​ബി വാ​ർ​ത്ത​യി​ൽ വ​ൻ പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തു.

യെമൻ: ഭരണകൂടം ഇല്ലാത്ത രാജ്യം


വി​സ്തീ​ർ​ണം: 5,27,968 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ (കേ​ര​ള​ത്തി​ന്‍റെ 14 ഇ​ര​ട്ടി)
ജ​ന​സം​ഖ്യ: 2.74 കോ​ടി
വ​ട​ക്ക​ൻ യെ​മ​നും തെ​ക്ക​ൻ യെ​മ​നും 1990-ൽ ​ഒ​ന്നി​ച്ചാ​ണ് ഇ​ന്ന​ത്തെ യെ​മ​ൻ രൂ​പം​കൊ​ണ്ട​ത്. എ​ങ്കി​ലും ഗോ​ത്ര​വ​ർ​ഗ ക​ലാ​പ​ങ്ങ​ൾ തു​ട​ർ​ന്നു. പി​ന്നീ​ട് വി​വി​ധ ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ-​ഭീ​ക​ര​ഗ്രൂ​പ്പു​ക​ൾ ഇ​വി​ടെ വേ​രു​റ​പ്പി​ച്ചു. ഇ​പ്പോ​ൾ യെ​മ​ൻ സ​ർ​ക്കാ​രി​നു രാ​ജ്യ​ത്തു കു​റേ ഭാ​ഗ​ത്തു മാ​ത്ര​മേ സ്വാ​ധീ​ന​മു​ള്ളൂ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഹൗ​തി​ വ​ർ​ഗ​ക്കാ​രാ​യ ഷി​യാ മു​സ്‌​ലിം വി​മ​ത​ർ, തെ​ക്ക് വി​ഭ​ജ​ന​വാ​ദി​ക​ളാ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, കി​ഴ​ക്ക് അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദി​ക​ൾ എ​ന്നി​വ​യാ​ണു സ്വാ​ധീ​ന​മു​റ​പ്പി​ച്ച​ത്. പി​ന്നീ​ട് ഐ​എ​സ് (ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്) അ​ൽ​ക്വ​യ്ദ​യെ പി​ന്ത​ള്ളി.

സേ​വ്യ​ർ കാ​വാ​ലം

ഒമാൻ സർക്കാരിന്‍റെ പത്രക്കുറിപ്പ്

ഹി​സ് മ​ജ​സ്റ്റി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ ആ​ജ്ഞ​പ്ര​കാ​രം ഒ​മാ​ൻ, യെ​മ​നി​ലെ ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ത്തി​ക്കാ​ൻ (ആ​വ​ശ്യ​പ്പെ​ട്ട) വൈ​ദി​ക​നെ ക​ണ്ടെ​ത്തി. ഇ​ദ്ദേ​ഹ​ത്തെ മ​സ്ക​റ്റി​ലേ​ക്കു കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്ന് ഇ​നി സ്വ​ദേ​ശ​ത്തേക്ക് അ​യ​യ്ക്കും.

ടോം ​ഉ​ഴു​ന്നാ​ലി​ൽ എ​ന്ന വൈ​ദി​ക​ൻ സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​നു ന​ന്ദി​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ഹി​സ് മ​ജ​സ്റ്റി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​നോ​ടു കൃ​ത​ജ്ഞ​ത പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ സു​ര​ക്ഷ​യ്ക്കും മോ​ച​ന​ത്തി​നു​മാ​യി പ്രാ​ർ​ഥി​ച്ച എ​ല്ലാ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും മി​ത്ര​ങ്ങ​ളോ​ടും അ​ദ്ദേ​ഹം ന​ന്ദി​ പ്ര​കാ​ശി​പ്പി​ച്ചു.


മുഗാബെയെ പുറത്താക്കി
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ട്രംപ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിട്ടാൽ അനുസരിക്കില്ലെന്നു ജനറൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
മാനുഷി ലോകസുന്ദരി
കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
ടിബറ്റിൽ ഭൂചലനം
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു വീണ്ടും റിപ്പോർട്ടുകൾ
വാഷിംഗ്ടണിൽ ബൈബിൾ മ്യൂസിയം തുറന്നു
ഹരീരി പാരീസിൽ, ബുധനാഴ്ച ലബനനിലെത്തിയേക്കും
പാക് ധനമന്ത്രി രാജിവച്ചതായി അഭ്യൂഹം
ഷെറിന്‍റെ മരണം: സിനിയെ ജയിലിലേക്കു മാറ്റി
ദരിദ്രർക്കായി ലോകദിനം; ഇന്നു തുടക്കം
ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം താഴ്ചയിലേക്കെന്നു ബിൽ ഗേറ്റ്സ്
ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
കർദിനാൾ പാനാഫിയു അന്തരിച്ചു
മാഫിയ തലവൻ റീനാ അന്തരിച്ചു
സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
ശ്രീലങ്കൻ സൈനിക മേധാവിക്കു സമൻസ്
ഡിഎൻഎയിൽ ‘ശസ്ത്രക്രിയ’
എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ യുഎസ് സമിതി നിർദേശം
കാ​ട്ടു​പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചു ന്യൂ​സി​ല​ൻ​ഡി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ
മുഗാബെയുടെ രാജിക്കായി ചർച്ച തുടരുന്നു
ഹരീരി പാരീസിലേക്ക്
യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
വിൽബർട്ടിന് ഒടുവിൽ മോചനം
ചാവേർ ആക്രമണം; കാബൂളിൽ 14 മരണം
സിം​ബാ​ബ്‌​വേ: മു​ഗാ​ബെ​യെ സൈ​ന്യം ത​ട​വി​ലാ​ക്കി
മാർപാപ്പയ്ക്കു കിട്ടിയ ലംബോർഗിനി ലേലം ചെയ്യും
യേശുവിന്‍റെ ചിത്രം മാറ്റാൻ ചൈനീസ് ക്രൈസ്തവരെ നിർബന്ധിക്കുന്നു
രോഹിംഗ്യ പ്രശ്നം; മ്യാൻമറിനെതിരേ അന്വേഷണം വേണമെന്നു ടില്ലേർസൺ
സൗദിക്ക് എതിരേ ലബനീസ് പ്രസിഡന്‍റ്
വ്യോമാക്രമണം: സിറിയയിൽ 61 മരണം
ആസിയാനിൽ ചൈനയ്ക്കു മോദിയുടെ പരോക്ഷ മുന്നറിയിപ്പ്
ഒളിച്ചോടിയ പട്ടാളക്കാരനെ ഉത്തരകൊറിയക്കാർ വെടിവച്ചിട്ടു; ദക്ഷിണകൊറിയക്കാർ രക്ഷിച്ചു
പാ​ത്രി​യ​ർ​ക്കീ​സ് ബ​ഷാ​ര ബു​ട്രോ​സ് അ​ൽ റാ​യ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
ഇറാൻ-ഇറാക്ക് ഭൂകന്പത്തിൽ മരണം 530, സഹായത്തിനു സ്വർണമെഡൽ ലേലം ചെയ്ത് ഒളിന്പ്യൻ
ഇനി കായികയിനം; സൗദിക്കാർക്കു യോഗ പഠിക്കാം പ്രചരിപ്പിക്കാം
LATEST NEWS
വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ അന്തരിച്ചു
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കു​റ്റ​പ​ത്രം ചൊവ്വാഴ്ച; ദിലീപ് ഉൾപ്പടെ 11 പ്രതികൾ
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.