ഷരീഫ് കേസ്: അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു
Tuesday, September 12, 2017 11:58 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ത​​​നി​​​ക്ക് അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​വ്യൂ ഹ​​​ർ​​​ജി കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. അ​​​ഞ്ചം​​​ഗ ബെ​​​ഞ്ച് രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം സു​​​പ്രീം​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. പാ​​​ന​​​മ​​​ഗേ​​​റ്റ് അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി ഷ​​​രീ​​​ഫി​​​നെ അ​​​യോ​​​ഗ്യ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നു ഷ​​​രീ​​​ഫ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം രാ​​​ജി​​​വ​​​ച്ചു.


ഷ​​​രീ​​​ഫി​​​നും മ​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഈ ​​​വി​​​ധി പു​​​ന​​​ഃപരി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട് ഷ​​​രീ​​​ഫി​​​നു പു​​​റ​​​മേ മ​​​ക്ക​​​ളാ​​​യ ഹ​​​സ​​​ൻ, ഹുസൈ​​​ൻ, മ​​​റി​​​യം മ​​​രു​​​മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്ദ​​​ർ എ​​​ന്നി​​​വ​​​രും റി​​​വ്യൂ​​​ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.