റഷ്യൻ വ്യോമാക്രമണം:സിറിയയിൽ 69 മരണം
Tuesday, September 12, 2017 11:52 AM IST
ഡ​​മാ​​സ്ക​​സ്:കി​​ഴ​​ക്ക​​ൻ സി​​റി​​യ​​ൻ പ്ര​​വി​​ശ്യ​​യാ​​യ ഡെ​​യി​​ർ അ​​ൽ സോ​​റി​​ൽ റ​​ഷ്യ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഞാ​​യ​​റാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ഇ​​തു​​വ​​രെ 69 പേ​​ർ മ​​രി​​ച്ചെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു.

യൂ​​ഫ്ര​​ട്ടീ​​സ് ന​​ദി​​യു​​ടെ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര​​യി​​ലെ സി​​വി​​ലി​​യ​​ൻ മേ​​ഖ​​ല​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്. ന​​ദി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ജ​​ല​​വാ​​ഹ​​ന​​ങ്ങ​​ളി​​ലെ യാ​​ത്രി​​ക​​രും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​തേ​​സ​​മ​​യം, ഡെ​​യി​​ർ അ​​ൽ സോ​​റി​​ൽ നി​​ന്ന് ഐ​​എ​​സ് പോ​​രാ​​ളി​​ക​​ൾ യൂ​​ഫ്ര​​ട്ടീ​​സ് ന​​ദി ക​​ട​​ന്നാ​​ണു കി​​ഴ​​ക്കേ​​ക്ക​​ര​​യി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്യു​​ന്ന​​തെ​​ന്നും അ​​വ​​രെ ത​​ങ്ങ​​ൾ വെ​​റു​​തെ വി​​ടി​​ല്ലെ​​ന്നും സി​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​ലെ ഫീ​​ൽ​​ഡ് ക​​മാ​​ൻ​​ഡ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.