ഇർമയുടെ ക്രൗര്യത്തിൽ വിറച്ചു ഫ്ളോറിഡ
Sunday, September 10, 2017 11:13 AM IST
മ​​​​യാ​​​​മി: ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​യും ക്യൂ​​​​ബ​​​​യെ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി. ക​​​ന​​​ത്ത​​​ മ​​​ഴ​​​യും കാ​​​റ്റും ജ​​​ന​​​ജീ​​​വി​​​തം ദു​​​ഃസ​​​ഹ​​​മാ​​​ക്കി.

ഇ​​​തി​​​ന​​​കം മൂ​​​ന്നു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​ൺ​​​റോ കൗ​​​ണ്ടി​​​യി​​​ൽ ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ഹാ​​​ർ​​​ഡി കൗ​​​ണ്ടി​​​യി​​​ൽ കാ​​​ർ ത​​​ക​​​ർ​​​ന്നു ര​​​ണ്ടു​​​പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ചെ​​​ന്ന് എ​​​ബി​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ തെ​​​​ക്കു​​​​ഭാ​​​​ഗ​​​​ത്താ​​​​യു​​​​ള്ള ഫ്ളോ​​​റി​​​ഡ കീ​​​സി​​​ൽ 208 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​ത്തി​​​​ലാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റെ​​​​ത്തി​​​​യ​​​​ത്. തു​​​ട​​​ർ​​​ന്നു ക​​​ന​​​ത്ത​​​ മ​​​ഴ​​​യു​​​ണ്ടാ​​​യി.

കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​മാ​​​​യി ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ൽ​​​​നി​​​​ന്ന് 66 ല​​​​ക്ഷം ജനങ്ങ ലോട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേശി​​​​ച്ചി​​​​രു​​​​ന്നു. അ​​​​യ​​​​ൽ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ജോ​​​​ർ​​​​ജി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​റ്റ്‌​​​​ലാ​​​​ന്‍റ​​​​യി​​​​ലേ​​​​ക്കാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ​​​​പേരും ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ഭൂ​​​​രി​​​​ഭാ​​​​ഗം ജനങ്ങളും ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ​​​​തി​​​​നാ​​​​ലും അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ത്ത​​​​തി​​​​നാ​​​​ലും മ​​​​യാ​​​​മി​, ടാം​​​​പ​ ന​​​ഗ​​​ര​​​ങ്ങ​​​ൾ വി​​​ജ​​​ന​​​മാ​​​യി. ഫ്ളോ​​​റി​​​ഡ​​​യി​​​ൽ 400ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ലാ​​​യി 72,000 പേ​​​രെ പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

കാ​​​​റ്റ​​​​ഗ​​​​റി മൂ​​​​ന്നി​​​​ലേ​​​​ക്കു താ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട ഇ​​​​ർ​​​​മ ഫ്ളോ​​​​റി​​​​ഡ​​​​യോ​​​​ട് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് കാ​​​​റ്റ​​​​ഗ​​​റി നാ​​​​ലി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഹ​​​​രി​​​​ക്കേ​​​​ൻ സെ​​​​ന്‍റ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ത്തി​​​​ന് 30 മു​​​​ത​​​​ൽ 65 വ​​​​രെ കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ്യാ​​​​സ​​​​മു​​​​ണ്ട്.


ഇ​​​​ർ​​​​മ കെ​​​​ടു​​​​തി​​​​യി​​​​ൽ ക​​​​രീ​​​​ബി​​​​യ​​​​നി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 25 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. സെ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​ മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 60 ഇ​​​​ന്ത്യ​​​​ക്കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.
ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹെ​​​​ൽ​​​​പ് ലൈ​​​​ൻ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

1,20,000 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ടു​​​​ങ്കാ​​​​റ്റ് ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന മ​​​​യാ​​​​മി, ഫോ​​​​ർ​​​​ട്ട് ലോ​​​​ണ്ട​​​​ർ​​​​ഡേ​​​​ൽ, ടാം​​​​പാ എ​​​​ന്നി​​​​വി​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്.
ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കാ​​​​നാ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സ​​​ൽ ജ​​​​ന​​​​റ​​​​ൽ സ​​​​ന്ദീ​​​​പ് ച​​​​ക്ര​​​​വ​​​​ർ​​​​ത്തി അ​​​​റ്റ്‌​​​​ലാ​​​​ന്‍റ​​​​യി​​​​ലെ​​​​ത്തി. ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡൊ​​​​ണാ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ല​​​​യി​​​​രു​​​​ത്തി.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​തയി​​​​യി​​​​ലു​​​​ള്ള ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളാ​​​​യ പ്യൂ​​​​ർ​​​​ട്ടോ​​​​റി​​​​കോ, യു​​​​എ​​​​സ് വി​​​​ർ​​​​ജി​​​​ൻ ദ്വീ​​​​പു​​​​ക​​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും, ഫ്ളോ​​​​റി​​​​ഡ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 7,400 പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രെ വി​​​​ന്യ​​​​സി​​​​ച്ചു. 140 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, 650 ട്ര​​​​ക്കു​​​​ക​​​​ൾ, 150 ബോ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ അ​​​​ധി​​​​ക​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പെ​​​​ന്‍റ​​​​ഗ​​​​ൺ അ​​​​റി​​​​യി​​​​ച്ചു.