കർദിനാൾ വെലേസിയോ ഡി പവോളിസ് അന്തരിച്ചു
Sunday, September 10, 2017 11:13 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​റ്റാ​​ലി​​യ​​ൻ ക​​​ർ​​​ദി​​​നാ​​​ൾ വെ​​​ലേ​​​സി​​​യോ ഡി ​​പ​​വോ​​ളി​​സ് (81) ശ​​നി​​യാ​​ഴ്ച റോ​​മി​​ൽ അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. 40 വ​​​ർ​​​ഷം റോ​​​മി​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര​​​വും കാ​​​ന​​​ൻ നി​​​യ​​​മ​​​വും പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ​​​ത്മീ​​​യം, കാ​​​ന​​​ൻ നി​​​യ​​​മം, ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം പു​​​സ്ത​​​ക​​​ങ്ങ​​​ളും നി​​ര​​വ​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ളും ര​​ചി​​ച്ചു.

ഇ​​​റ്റ​​​ലി​​​യി​​​ലെ സൊ​​​ണ്ണി​​​നോ​​​യി​​​ൽ ജ​​​നി​​​ച്ച അ​​​ദ്ദേ​​​ഹം 1958ൽ ​​​സെ​​ന്‍റ് ചാ​​ൾ​​സ് ബൊ​​റോ​​മ​​യോ സ​​ന്യാ​​സ​​സ​​ഭ​​യി​​ൽ അം​​ഗ​​മാ​​യി.1961​​ൽ വൈ​​ദി​​ക​​പ​​ട്ടം സ്വീ​​ക​​രി​​ച്ചു. 2004ൽ ​​​ബി​​ഷ​​പ്പാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യി. 2008ൽ ​​​ബ​​​ന​​​ഡി​​​ക്ട് പ​​തി​​നാ​​റാ​​മ​​ൻ മാ​​​ർ​​​പാ​​​പ്പ സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ സ​​​മി​​​തി​​​യു​​​ടെ പ്രി​​​ഫെ​​​ക്ച​​​റാ​​​യി നി​​​യ​​​മി​​​ച്ചു. 2010ലാ​​​ണ് ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട​​ത്.

ക​​​ർ​​​ദി​​​നാ​​​ൾ പ​​വോ​​ളി​​സി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.