ഇർ‌മയ്ക്കു പിന്നാലെ ഹൊസെ; ദുരിതമൊഴിയാതെ കരീബിയൻ നിവാസികൾ
Saturday, September 9, 2017 12:26 PM IST
മ​​​​യാ​​​​മി: ഒ​​​​രു കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ന്‍റെ ദു​​​​രി​​​​തം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ മ​​​​റ്റൊ​​​​ന്നി​​​​നെ​​​​ക്കൂ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ക​​​​രീ​​​​ബി​​​​യ​​​​നി​​​​ലെ ചെ​​​​റു ദ്വീ​​​​പു​​​​ക​​​​ൾ. കാ​​​​റ്റ​​​​ഗ​​​​റി നാ​​​​ലി​​​​ൽ​​​​പെടു​​​​ന്ന ഹൊ​​​​സെ എ​​​​ന്ന ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി. ഹൊ​​​സെ​​​യു​​​ടെ വേ​​​ഗ​​​ത മ​​​ണി​​​ക്കൂ​​​റി​​​ൽ 232 കി​​​ലോ​​​മീ​​​റ്റാ​​​യി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കാ​​​റ്റ​​​ഗ​​​റി നാ​​​ലി​​​ൽ ത​​​ന്നെ​​​യാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


കാ​​​​റ്റ​​​​ഗ​​​​റി അ​​​​ഞ്ചി​​​​ൽ​​​​പെട്ട ഇ​​​​ർ​​​​മ നാ​​​​ശം വി​​​​ത​​​​ച്ച അ​​​​തേ പാ​​​​ത​​​​യി​​​​ൽ​​​​ത​​​​ന്നെ​​​​യാ​​​​ണ് ഹൊ​​​​സെ​​​​യും. ബ​​​​ർ​​​​ബു​​​​ഡ, ആം​​​​ഗ്വി​​​​ല, സെ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ, സെ​​​​ന്‍റ് ബ​​​​ർ​​​​ത്ത​​​​ലോ​​​​മി, വി​​​ർ​​​ജി​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​ല്ലാം വീ​​​ണ്ടു​​​മൊ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ് ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്നു. വരും ദിവസങ്ങളിൽ ഹൊ സെയുടെ ശക്തി കുറഞ്ഞേ ക്കുമെന്ന് കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രങ്ങൾ പറഞ്ഞു. പക്ഷേ കനത്തമഴ ഉണ്ടാകും.