പാക്കിസ്ഥാനെ കൈവിടാതെ ചൈന
Friday, September 8, 2017 12:32 PM IST
ബെ​​​യ്ജിം​​​ഗ്: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​ഫ്ഗാ​​​ൻ ന​​​യ​​​ത്തി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു വി​​​ധേ​​​യ​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ കൈ​​​യ്യൊ​​​ഴി​​​യാ​​​തെ ചൈ​​​ന. പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഖ്വാ​​​ജ ആ​​​സി​​​ഫും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി​​​യും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ അ​​​ഫ്ഗാ​​​ൻ പ്ര​​​ശ്ന​​​ത്തി​​​നു സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി പ​​​രി​​​ഹാ​​​ര​​​മ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ പാ​​​ക്കി​​​സ്ഥാ​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെ ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ചൈ​​​നീ​​​സ് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ചൈ​​​ന​​​കൂ​​​ടി അം​​​ഗ​​​മാ​​​യ ബ്രി​​​ക്സ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​ക്കു മു​​​ന്പാ​​​ണു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദ​​​ത്തി​​​ൽ ഉ​​​ല​​​ച്ചി​​​ലി​​​ല്ലെ​​​ന്നാ​​​ണു ചൈ​​​ന​​​യു​​​ടെ പു​​​തി​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

തീ​​​വ്ര​​​വാ​​​ദ​​​ത്തെ പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​യി അ​​​ഫ്ഗാ​​​ൻ ന​​​യ​​​ത്തി​​​ൽ ട്രം​​​പ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ഫ്ഗാ​​​നി​​​ലേ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി 3,500 സൈ​​​നി​​​ക​​​രെ അ​​​യ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള 2,250 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​യി ഈ ​​​ആ​​​ഴ്ച അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.


അ​​​ഫ്ഗാ​​​നി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് രാ​​​ഷ്‌​​​ട്രീ​​​യ ച​​​ർ​​​ച്ച​​​യാ​​​ണു പ​​​രി​​​ഹാ​​​ര​​​മെ​​ന്നു ഖ്വാ​​​ജ ആ​​​സി​​​ഫ് വാം​​​ഗു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചൈ​​​ന ക്രി​​​യാ​​​ത്മ​​​ക സ​​​മീ​​​പ​​​ന​​​മാ​​​ണു പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത്. ചൈ​​​ന​​​യും പാ​​​ക്കി​​​സ്ഥാ​​​നും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും ചേ​​​ർ​​​ന്ന് ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ ച​​​ർ​​​ച്ച​​​യ്ക്കു തു​​​ട​​​ക്ക​​​മി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

പാ​​​ക് തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​ന​​​ക​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന ബ്രി​​​ക്സ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന ചൈ​​​ന, പാ​​​ക്കി​​​സ്ഥാ​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. അ​​​മേ​​​രി​​​ക്ക​​​യെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് ഇ​​​ത് പ​​​റ​​​ഞ്ഞ​​​ത്.
തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​റ്റ​​​വും മികച്ച രീ​​​തി​​​യി​​​ലാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​തി​​​നു മു​​​ഴു​​​വ​​​ൻ ക്രെ​​​ഡി​​​റ്റും കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. പാ​​​ക്കി​​​സ്ഥാ​​​ൻ ചൈ​​​ന​​​യു​​​ടെ ന​​​ല്ല സ​​​ഹോ​​​ദ​​​ര​​​നും ഉ​​​രു​​​ക്കു​​സു​​​ഹൃ​​​ത്തു​​​മാ​​​ണ്. ചൈ​​​ന​​​യേ​​​ക്കാ​​​ൾ ന​​​ന്നാ​​​യി മ​​​റ്റാ​​​രും പാ​​​ക്കി​​​സ്ഥാ​​​നെ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നി​​​ല്ല- വാം​​​ഗ് പ​​​റ​​​ഞ്ഞു.