സ്പെയിനിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
സ്പെയിനിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
Thursday, August 17, 2017 11:39 AM IST
മാ​​ഡ്രി​​ഡ്: സ്പെ​​യി​​നി​​ലെ ബാ​​ഴ്സ​​ലോ​​ണ ന​​ഗ​​ര​​ത്തി​​ൽ കാൽനട യാത്രക്കാരുടെ ഇട​​യി​​ലേ​​ക്ക് വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 13 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. ര​​ണ്ടു പേ​​രു​​ടെ മ​​ര​​ണം മാ​​ത്ര​​മേ പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ളു. 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണെ​​ന്നു ക​​റ്റാ​​ല​​ൻ പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി.
കു​​റ​​ഞ്ഞ​​തു 13 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്ന് ക​​ഡേ​​ന സേ​​ർ റേ​​ഡി​​യോ പ​​റ​​ഞ്ഞു. എ​​ൽ പൈ​​സ് പ​​ത്രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​ത്തു​​പേ​​രു​​ടെ മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ച്ചു.

അ​ക്ര​മി​ക​ൾ സ​മീ​പ​മു​ള്ള റ​സ്റ്റ​റ​ന്‍റി​ൽ അ​ഭ​യം​പ്രാ​പി​ച്ച​താ​യും ഇ​വ​രു​ടെ കൈ​യി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​ള്ള​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഏ​താ​നും പേ​രെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. വെ​ടി​വ​യ്പ്പു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ന​​ഗ​​ര​​ത്തി​​ന്‍റെ പ്ര​​ധാ​​ന ച​​ത്വ​​ര​​ത്തി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പോ​​ക​​രു​​തെ​​ന്നു ജ​​ന​​ങ്ങ​​ളോ​​ടു പോ​​ലീ​​സ് നി​​ർ​​ദേ​​ശി​​ച്ചു.


യൂ​​റോ​​പ്പി​​ലെ പ്ര​​ധാ​​ന ടൂ​​റി​​സ്റ്റു കേ​​ന്ദ്ര​​മാ​​ണ് ബാ​​ഴ്സ​​ലോ​​ണ. പ്ര​​തി​​വ​​ർ​​ഷം ഒ​​രു കോ​​ടി​​യി​​ലേ​​റെ ടൂ​​റി​​സ്റ്റു​​ക​​ളാ​​ണ് ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​ത്. ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ അ​​ധി​​കൃ​​ത​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ക​​യാ​​ണെ​​ന്നു സ്പാ​​നി​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി മ​​രി​​യാ​​നോ​​ ര​​ജോ​​യി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.