വെനസ്വേലയിൽ 37 തടവുകാർ കൊല്ലപ്പെട്ടു
വെനസ്വേലയിൽ  37 തടവുകാർ കൊല്ലപ്പെട്ടു
Thursday, August 17, 2017 11:39 AM IST
കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​യി​​​ൽ ക​​​ലാ​​​പ​​​ത്തി​​​ൽ 37 ത​​​ട​​​വു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 14 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ആ​​​മ​​​സോ​​​ണാ​​​സി​​​ലെ പ്യൂ​​​ർ​​​ട്ടോ അ​​​യാ​​​ചു​​​ച്ചോ ന​​​ഗ​​​ര​​​ത്തി​​​ലെ ജ​​​യി​​​ലി​​​ൽ ചൊ​​​വ്വാ​​​ഴ്ച ഉ​​​ണ്ടാ​​​യ ഏ​​റ്റു​​മു​​ട്ട​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ടു. 105 ത​​​ട​​​വു​​​കാ​​​രാ​​​ണ് ജ​​​യി​​​ലി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ എ​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ലും കൂ​​​ടി 35,000 പേ​​​രെ ത​​​ട​​​വി​​​ലി​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ 80,000 ത​​​ട​​​വു​​​കാ​​​ർ രാ​​​ജ്യ​​​ത്തു​​​ണ്ട്. 2013ൽ ​​​ലാ​​​റ സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​റി​​​ബാ​​​ന ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 60 ത​​​ട​​​വു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.