വിയറ്റ്നാം മന്ത്രിയെ പുറത്താക്കി
Wednesday, August 16, 2017 12:12 PM IST
ഹാ​​​നോ​​​യി: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യയാ​​​യ ഡെ​​​പ്യൂ​​​ട്ടി വാ​​​ണി​​​ജ്യ മ​​​ന്ത്രി​​​യെ വി​​​യ​​​റ്റ്നാം സ​​​ർ​​​ക്കാ​​​ർ ഡി​​​സ്മി​​​സ് ചെ​​​യ്തു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വൈ​​​ദ്യു​​​തി ക​​​ന്പ​​​നി​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണ് മ​​​ന്ത്രി ഹോം ​​​തി​​​കിം തോ​​​ഹ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, സ്വ​​​ത്തു പ്ര​​​ഖ്യാ​​​പ​​​നം, ഭൂ​​​മി എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ മ​​​ന്ത്രി തോ​​​ഹ ലം​​​ഘി​​​ച്ചെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​നാ ക​​​മ്മി​​​റ്റി ക​​​ണ്ടെ​​​ത്തി.