സിയാറലിയോണിൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും 312 മരണം
സിയാറലിയോണിൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും 312 മരണം
Monday, August 14, 2017 12:07 PM IST
ഫ്രീ​​​ടൗ​​​ൺ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സി‍യാ​​​റ​​​ലി​​​യോ​​​ണി​​​ൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും വ​​​ൻ നാ​​​ശം വി​​​ത​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രീ​​​ടൗ​​​ണി​​​ൽ മാ​​​ത്രം 312 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ര​​​ണ്ടാ​​​യി​​​രം പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി. മോ​​​ർ​​​ച്ച​​​റി​​​ക​​​ൾ നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​ന​​​ റോ​​​ഡു​​​ക​​​ൾ ചെ​​​ളി​​​നി​​​റ​​​ഞ്ഞ തോ​​​ടു​​​ക​​​ളാ​​​യി മാ​​​റി. ഇ​​​വ​​​യി​​​ലൂ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഒ​​​ഴു​​​കി ന​​​ട​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണ​​​പ്പെ​​​ട്ടു. മ​​​ര​​​ണ​​​സം​​​ഖ്യ 312 ആ​​​യെ​​​ന്നും ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും റെ​​​ഡ്ക്രോ​​​സ് വ​​​ക്താ​​​വ് പാ​​​ട്രി​​​ക് മ​​​സാ​​​ക്കോ​​​യി പ​​​റ​​​ഞ്ഞു.
ഫ്രീ​​​ടൗ​​​ണി​​​ലെ കോ​​​ണാ​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ത്രം 180 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്തി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​​​ന​​​ഗ​​​ര​​​ത്തി​​​ലെ റീ​​​ജ​​​ന്‍റ് പ്ര​​​ദേ​​​ശ​​​ത്തെ മ​​​ല ഇ​​​ടി​​​ഞ്ഞ് വ​​​ൻ​​​നാ​​​ശം സം​​​ഭ​​​വി​​​ച്ചു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.


ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ദ​​​രി​​​ദ്ര​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ സി​​​യാ​​​റ​​​ലി​​​യോ​​​ണി​​​ൽ എ​​​ല്ലാ​​​ വ​​​ർ​​​ഷ​​​വും പ്ര​​​ള​​​യം മൂ​​​ലം ഏ​​​റെ കെ​​​ടു​​​തി​​​ക​​​ൾ സം​​​ഭ​​​വി​​​ക്കാ​​​റു​​​ണ്ട്. 2015ൽ ​​​ഫ്രീ​​​ടൗ​​​ണി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ പ​​​ത്തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ആ​​​യി​​​ര​​​ങ്ങ​​​ൾ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​വു​​​ക​​​യും ചെ​​​യ്തു. 2014ൽ ​​​സി​​​യാ​​​റ​​​ലി​​​യോ​​​ണി​​​ൽ എ​​​ബോ​​​ള​​​രോ​​​ഗം പ​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ച​​​തു​​​മൂ​​​ലം നാ​​​ലാ​​​യി​​​രം പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.