പ്രളയം; നേപ്പാളിൽ 55 മരണം
Sunday, August 13, 2017 10:58 AM IST
കാ​​​ഠ്മ​​​ണ്ഡു: ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും നേ​​​പ്പാ​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 55 ആ​​​യി​​​. 36 പേ​​​രെ കാ​​​ണാ​​​താ​​​യി. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ക​​​യാ​​​ണ്. ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​മാ​​​യ ചി​​​ത്വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ 700 പേ​​​രി​​​ൽ 200 ഇ​​​ന്ത്യ​​​ക്കാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


ര​​​പ്തി ന​​​ദി ക​​​ര​​​ക​​​വി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​ത്വാ​​​നി​​​ലെ നിരവധി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും വെ​​​ള്ളം ക‍യ​​​റി. ഇ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ആ​​​ന​​​ക​​​ളെ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.