പോ​ള​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് ഡു​ഡ വി​വാ​ദ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്തു
പോ​ള​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് ഡു​ഡ  വി​വാ​ദ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്തു
Tuesday, July 25, 2017 1:29 PM IST
വാ​ഴ്സോ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും രാ​ജ്യ​ത്തു ബ​ഹു​ജ​ന​ങ്ങ​ളു​ടെ​യും എ​തി​ർ​പ്പി​നു വി​ഷ​യ​മാ​യ ജൂ​ഡീ​ഷൽ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു പോ​ളി​ഷ് പ്ര​സി​ഡ​ന്‍റി്ന്‍റെ വീ​റ്റോ. പോ​ള​ണ്ടി​ലെ സു​പ്രീം​കോ​ട​തി​യെ മ​ന്ത്രി​സ​ഭ​യു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​യാ​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡുഡ ത​ള്ളി.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി വി​ട്ട ബി​ല്ലി​ൽ പ്ര​സി​ഡ​ന്‍റ് ഒ​പ്പി​ട്ടെ​ങ്കി​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ​ല്ലാം രാ​ജി​വ​യ്ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ പ്ര​ധാ​ന​മ​ന്ത്രി ബെ​യാ​റ്റ ഷി​ഡ്വോ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. പ്ര​സി​ഡ​ന്‍റ് തി​രി​ച്ച​യ​ച്ച ബി​ൽ വീ​ണ്ടും പാ​സാ​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം. തെ​രു​വി​ലെ പ്ര​ക​ട​ന​ക്കാ​ർ​ക്കു വ​ഴ​ങ്ങി പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നാ​ണ് ഷി​ഡ്വോ പ​റ​യു​ന്ന​ത്. പോ​ള​ണ്ടി​ന്‍റെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​യാ​ണു ജു​ഡീ​ഷറി​യി​ലെ പ​രി​ഷ്കാ​രം എ​ന്ന് അ​വ​ർ വാദിക്കുന്നു.


ഭ​ര​ണ​ക​ക്ഷി​യാ​യ ലോ ​ആ​ൻ​ഡ് ജ​സ്റ്റീ​സ് പാ​ർ​ട്ടി (പി​ഐ​എ​സ്) നേ​താ​വ് യാ​റോ​സ്ലാ​വ് ക​ഷി​ൻ​സ്കി​യാ​ണ് ജു​ഡീ​ഷ​റി​യെ അ​ഴി​ച്ചു പ​ണി​യാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ.

അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ പ്ര​സി​ഡ​ന്‍റ് ഡുഡ പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്യു​മെ​ന്നു പ്ര​തി​പ​ക്ഷം പോ​ലും പ്ര​തീ​ക്ഷി​ച്ചി​രുന്നില്ല. പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നൊ​പ്പം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​വും ഡുഡ​യെ തീ​രു​മാ​ന​ത്തി​ലേ​ക്കു ന​യി​ച്ചു. മൂ​ന്നു ബി​ല്ലു​ക​ളി​ൽ സു​പ്രീം​കോ​ട​തി​യും നാ​ഷ​ണ​ൽ ജൂ​ഡീ​ഷ​ൽ കൗ​ൺ​സി​ലും സം​ബ​ന്ധി​ച്ച​വ​യാ​ണു ഡുഡ വീ​റ്റോ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.