അബ്ദുൾ ബാസിത് വിരമിക്കുന്നു
അബ്ദുൾ ബാസിത് വിരമിക്കുന്നു
Tuesday, July 25, 2017 1:29 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: നേ​​ര​​ത്തേ വി​​ര​​മി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ന്ത്യ​​യിലെ പാ​​ക്കി​​സ്ഥാ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ അ​​ബ്ദു​​ൾ ബാ​​സി​​ത് ന​​ല്കി​​യ അ​​പേ​​ക്ഷ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് സ്വീ​​ക​​രി​​ച്ചു.

2018 ഏ​​പ്രി​​ലി​​ലാ​​ണ് ബാ​​സി​​ത് ഔ​​ദ്യോ​​ഗി​​ക​​മാ​​യി വി​​ര​​മി​​ക്കേ​​ണ്ട​​ത്. ഇ​​ന്ത്യ​​യിലെ പു​​തി​​യ പാ​​ക് ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​റാ​​യി സു​​ഹൈ​​ൽ മു​​ഹ​​മ്മ​​ദ്(55) അ​​ടു​​ത്ത​​മാ​​സം ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​മെ​​ന്നു ജി​​യോ ന്യൂ​​സ് ചാ​​ന​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.


തു​​ർ​​ക്കി​​യി​​ലെ പാ​​ക് അം​​ബാ​​സ​​ഡ​​റാ​​ണു സുഹൈ​​ൽ. തന്​ക്കാ​​ൾ ജൂ​​ണി​​യ​​റാ​​യ തെ​​ഹ്‌​​മീ​​ന ജ​​നൂ​​ജ​​യെ വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ച്ച​​തി​​ലു​​ള്ള അ​​മ​​ർ​​ഷ​​മാ​​ണ് വി​​മ​​രി​​ക്ക​​ലി​​നു പി​​ന്നി​​ലെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. 2014ലാ​​ണ് ബാ​​സി​​ത് ഇ​​ന്ത്യ​​യിൽ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​ത്. 2012 മേ​​യ് മു​​ത​​ൽ 2014 മാ​​ർ​​ച്ച് വ​​രെ ജ​​ർ​​മ​​നി​​യിൽ അം​​ബാ​​സ​​ഡ​​റാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.