കാർബോംബ്; കാബൂളിൽ 24 മരണം
Monday, July 24, 2017 1:11 PM IST
കാ​​ബൂ​​ൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാ​​ബൂ​​ളി​​ൽ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ൻ ന​​ട​​ത്തി​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 24 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 42 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​മാ​​യി പോ​​യ മി​​നി ബ​​സി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച കാ​​ർ ഇ​​ടി​​പ്പി​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഖ​​ന​​ന വി​​ഭാ​​ഗം ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യി​​രു​​ന്നു ബ​​സി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഹ​​സാ​​ര വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഷി​​യാ​​ക​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നാ​​ണ് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.


മു​​ൻ യു​​ദ്ധ​​വീ​​ര​​നും രാ​​ഷ്‌ട്രീ​​യ നേ​​താ​​വു​​മാ​​യ മു​​ഹ​​മ്മ​​ദ് മൊ​​ഹാ​​കെ​​ക്കി​​ന്‍റെ വ​​സ​​തി​​ക്കു സ​​മീ​​പ​​മു​​ള്ള ചെ​​ക്കു​​പോ​​സ്റ്റി​​ലാ​​ണു കാ​​ർ​​ബോം​​ബ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.

ഹ​​സാ​​ര​​ക​​ൾ​​ക്ക് എ​​തി​​രേ ഒ​​രു വ​​ർ​​ഷം മു​​ന്പു കാ​​ബൂ​​ളി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ 84 പേ​​ർ​​കൊ​​ല്ല​​പ്പെ​​ടു​​ക​​യും 300 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ത്തി​​ലാ​​ണ് മി​​നി​​ബ​​സി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.