കൈത്തറി ഷാളും ലിങ്കൺ സ്റ്റാന്പും മോദിയുടെ സമ്മാനം
കൈത്തറി ഷാളും ലിങ്കൺ സ്റ്റാന്പും മോദിയുടെ സമ്മാനം
Tuesday, June 27, 2017 12:44 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നും ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യ്ക്കും ഇ​​​ന്ത്യ​​​യി​​​ലെ ക​​​ലാ​​​പാ​​​ര​​​ന്പ​​​ര്യം വി​​​ളി​​​ച്ചോ​​​തു​​​ന്ന സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കി.

വെ​​​ള്ളി​​​കൊ​​​ണ്ടു​​​ള്ള ഹി​​​മാ​​​ച​​​ലി ബ്രേ​​​സ്‌ലെ​​​റ്റ്, ക​​​ൻ​​​ഗ്രാ വാ​​​ലി​​​യി​​​ലെ തേ​​​യി​​​ല​​​യും തേ​​​നും ജ​​​മ്മു കാ​​​ഷ്മി​​​രി​​​ൽ​​​നി​​​ന്നു​​​ള്ള കൈ​​​ത്ത​​​റി ക​​​ന്പ​​​ളി ഷാ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് മോ​​​ദി വൈ​​​റ്റ് ഹൗ​​​സി​​​ൽ സ​​​മ്മാ​​​നി​​​ച്ച​​​ത്. ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ന്‍റെ 100-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യ 1965 ൽ ​​​ത​​​പാ​​​ൽ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ്റ്റാ​​​ന്പും സ​​​മ്മ​​​ാന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ണോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വും ലി​​​ങ്ക​​​ൺ-​​​ഗാ​​​ന്ധി ആ​​​ശ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക​​​വു​​​മാ​​​ണ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്കി​​​യ സ്റ്റാ​​​ന്പെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ട്വീ​​​റ്റ് ചെ​​​യ്തു.

ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച മോ​​​ദി​​​യെ ലി​​​ങ്ക​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന കി​​​ട​​​പ്പു​​​മു​​​റി​​​യും പ്ര​​​സി​​​ദ്ധ​​​മാ​​​യ ഗെ​​​റ്റ്സി​​​ബ​​​ർ​​​ഗ് പ്ര​​​സം​​​ഗം എ​​​ഴു​​​തി​​​യ ഡ​​​സ്കും ട്രം​​​പ് കാ​​​ണി​​​ച്ചു കൊ​​​ടു​​​ത്തു. പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ കോ​​​പ്പി ട്രം​​​പ് മോ​​​ദി​​​ക്കു സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.