ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
Monday, June 26, 2017 11:57 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഏ​​കാ​​ധി​​പ​​തി കിം ​​ജോം​​ഗ് ഉ​​ന്നി​​നെ വ​​ധി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക്ക് മു​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പാ​​ർ​​ക് ഗ്യൂ​​ൻ​​ഹൈ അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്നു റി​​പ്പോ​​ർ​​ട്ട്. അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇം​​പീ​​ച്ചു​​ചെ​​യ്യ​​പ്പെ​​ട്ട പാ​​ർ​​ക് ഇ​​പ്പോ​​ൾ ജ​​യി​​ലി​​ലാ​​ണ്.

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ഭ​​ര​​ണ​​മാ​​റ്റം വേ​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ക്കു​​ന്ന രേ​​ഖ​​യി​​ൽ പാ​​ർ​​ക് ഒ​​പ്പു​​വ​​ച്ച​​താ​​യി ജ​​പ്പാ​​നി​​ലെ അ​​സാ​​ഹി ഷിം​​ബു​​ൺ പ​​ത്ര​​മാ​​ണു റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് ജോം​​ഗ് ഉ​​ന്നി​​നെ വ​​ക​​വ​​രു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. കാ​​ർ അ​​പ​​ക​​ട​​മോ ട്രെ​​യി​​ൻ അ​​പ​​ക​​ട​​മോ ആ​​സൂ​​ത്ര​​ണം ചെ​​യ്ത് ജോം​​ഗ് ഉ​​ന്നി​​നെ വ​​ക​​വ​​രു​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ന്നു. ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ അ​​ട്ടി​​മ​​റി ന​​ട​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ആ​​ലോ​​ച​​ന ന​​ട​​ന്നു. പാ​​ർ​​ക് അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ടു.


ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യു​​ടെ​​യും ചാ​​ര​​ന്മാ​​ർ ബ​​യോ​​കെ​​മി​​ക്ക​​ൽ ബോം​​ബ് ഉ​​പ​​യോ​​ഗി​​ച്ച് ജോം​​ഗ് ഉ​​ന്നി​​നെ വ​​ക​​വ​​രു​​ത്താ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തു​​ന്ന​​താ​​യി മേ​​യ് മാ​​സ​​ത്തി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ ആ​​രോ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.