സിറിയൻ വിമാനം യുഎസ് വീഴ്ത്തി; താക്കീതുമായി റഷ്യ
Monday, June 19, 2017 10:28 AM IST
മോ​​സ്കോ: ദ​​ക്ഷി​​ണ റാ​​ഖാ​​യി​​ൽ സി​​റി​​യ​​ൻ സൈ​​നി​​ക വി​​മാ​​നം വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി​​യ അ​​മേ​​രി​​ക്ക​​ൻ ന​​ട​​പ​​ടി​​യി​​ൽ റ​​ഷ്യ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധം പ്ര​​ക​​ടി​​പ്പി​​ച്ചു. ഐ​​എ​​സി​​നെ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു പോ​​യ​​പ്പോ​​ഴാ​​ണ് സി​​റി​​യ​​ൻ വി​​മാ​​ന​​ത്തി​​നു ഞാ​​യ​​റാ​​ഴ്ച വെ​​ടി​​യേ​​റ്റ​​തെ​​ന്നു ഡ​​മാ​​സ്ക​​സ് ഭ​​ര​​ണ​​കൂ​​ടം പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ റാ​​ഖാ​​യി​​ൽ ഐ​​എ​​സി​​നെ നേ​​രി​​ടു​​ന്ന യു​​എ​​സ് പി​​ന്തു​​ണ​​യു​​ള്ള വി​​മ​​ത​​സേ​​ന​​യ്ക്കു മേ​​ൽ ബോം​​ബു വ​​ർ​​ഷി​​ച്ച​​തി​​നാ​​ണ് സി​​റി​​യ​​ൻ വി​​മാ​​നം വെ​​ടി​​വ​​ച്ചി​​ട്ട​​തെ​​ന്ന് അ​​മേ​​രി​​ക്ക വ്യ​​ക്ത​​മാ​​ക്കി.

സി​​റി​​യ​​ൻ പ്ര​​ശ്നം സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന റ​​ഷ്യ-​​യു​​എ​​സ് ഹോ​​ട്ട്‌ലൈ​​ൻ ത​​ത്കാ​​ലം നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യാ​​ണെ​​ന്നു റ​​ഷ്യ പ്ര​​ഖ്യാ​​പി​​ച്ചു. യൂ​​ഫ്ര​​ട്ടീ​​സി​​നു പ​​ടി​​ഞ്ഞാ​​റു കാ​​ണ​​പ്പെ​​ടു​​ന്ന ഡ്രോ​​ണു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ പ​​റ​​ക്കു​​ന്ന വ​​സ്തു​​ക്ക​​ളും റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ സൈ​​ന്യം വെ​​ടി​​വ​​ച്ചി​​ടു​​മെ​​ന്ന് റ​​ഷ്യ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. സി​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​സാ​​ദി​​ന്‍റെ സൈ​​ന്യ​​ത്തി​​നു പി​​ന്തു​​ണ ന​​ൽ​​കാ​​ൻ റ​​ഷ്യ​​ൻ സൈ​​നി​​ക​​ർ സി​​റി​​യ​​യി​​ലു​​ണ്ട്.


റാ​​ഖാ​​യി​​ൽ സി​​റി​​യ​​ൻ സൈ​​നി​​ക വി​​മാ​​ന​​ത്തെ അ​​മേ​​രി​​ക്ക​​ൻ യു​​ദ്ധ​​വി​​മാ​​നം വെ​​ടി​​വ​​ച്ചി​​ടു​​ന്ന​​തി​​നു​​മു​​ന്പ് ത​​ങ്ങ​​ൾ​​ക്കു വി​​വ​​രം ന​​ൽ​​കി​​യി​​ല്ലെ​​ന്നു റ​​ഷ്യ ചൂ​​ണ്ടി​​ക്കാ​​ട്ടി. പ​​ര​​സ്പ​​രം വി​​വ​​രം കൈ​​മാ​​റാ​​മെ​​ന്നു നേ​​ര​​ത്തെ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ധാ​​ര​​ണ​​യു​​ണ്ടാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.