ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സെ​യ്ദ് മോ​സ്ക് ഇനി ‘മേ​രി, മ​ദ​ർ ഓ​ഫ് ജീ​സ​സ്’ മോസ്ക്
ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സെ​യ്ദ് മോ​സ്ക് ഇനി ‘മേ​രി, മ​ദ​ർ ഓ​ഫ് ജീ​സ​സ്’ മോസ്ക്
Thursday, June 15, 2017 12:50 PM IST
അ​​​​ബു​​​​ദാ​​​​ബി: അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സെ​​​​യ്ദ് മോ​​​​സ്കി​​​​ന് ഇ​​​​നി മു​​​​ത​​​​ൽ പു​​​​തി​​​​യ പേ​​​​ര്. ‘മേ​​​​രി, മ​​​​ദ​​​​ർ ഓ​​​​ഫ് ജീ​​​​സ​​​​സ്’ എ​​​​ന്നാ​​​​ണ് പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. അ​​​​ബു​​​​ദാ​​​​ബി കി​​​​രീ​​​​ടാ​​​വ​​​​കാ​​​​ശി​​​​യും യു​​​​എ​​​​ഇ സാ​​​​യു​​​​ധ​​​​സേ​​​​ന ഡെ​​​​പ്യൂ​​​​ട്ടി സു​​​​പ്രീം ക​​​​മാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യ ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സെ​​​​യ്ദ് അ​​​​ൽ ന​​​​ഹ്യാ​​​​നാ​​​​ണ് പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

വി​​​​വി​​​​ധ മ​​​​ത​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക ബ​​​​ന്ധം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും മ​​​​ത​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ പൊ​​​​തു​​​​വാ​​​​യ സ്വ​​​​ഭാ​​​​വ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണ് പേ​​​​ര് മാ​​​​റ്റി​​​​യ​​​​ത്. ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സെ​​​​യ്ദ് അ​​​​ൽ ന​​​​ഹ്യാ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ യു​​​​എ​​​​ഇ സ​​​​ഹി​​​​ഷ്ണു​​​​താ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് ലു​​​​ബ്ന അ​​​​ൽ ഖാ​​​​സി​​​​മി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. മാ​​​​നു​​​​ഷി​​​​ക​​​​ത​​​​യും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​വും പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.​​​അ​​​​ബു​​​​ദാ​​​​ബി എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് റോ​​​​ഡി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത മോ​​​​സ്ക് സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.