വിശ്വാസികളെ വിസ്മയിപ്പിച്ചു മാർപാപ്പയുടെ ഭവനസന്ദർശനം
വിശ്വാസികളെ വിസ്മയിപ്പിച്ചു മാർപാപ്പയുടെ ഭവനസന്ദർശനം
Sunday, May 21, 2017 11:27 AM IST
റോം: ​​​പ​​​തി​​​വു​​​ള്ള ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നും വീ​​​ടു വെ​​​ഞ്ച​​​രി​​​പ്പി​​​നും ഇ​​​ട​​​വ​​​ക വൈ​​​ദി​​​ക​​​നെ പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ശ്വാ​​​സി​​​ക​​​ളെ വി​​​സ്മ​​​യി​​​പ്പി​​​ച്ച് എ​​​ത്തി​​​യ​​​തു സാ​​​ക്ഷാ​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. റോ​​​മി​​​ന്‍റെ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള ഓ​​​സ്റ്റി​​​യ​​​യി​​​ലെ സ്റ്റെ​​​ല്ലാ മാ​​​രീ​​​സ് ഇ​​​ട​​​വ​​​ക​​​യി​​​ലെ ഏ​​​താ​​​നും വീ​​​ടു​​​ക​​​ളാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ർ​​​പാ​​​പ്പ വെ​​​ഞ്ച​​​രി​​​ച്ച​​​ത്.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ലു​​​ള്ള വീ​​​ടു​​​ക​​​ളി​​​ലാ​​​ണു മാ​​​ർ​​​പാ​​​പ്പ മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ട​​​വ​​​ക​​​യി​​​ലെ ഒ​​​രു വൈ​​​ദി​​​ക​​​ൻ ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നും വെ​​​ഞ്ച​​​രി​​​പ്പി​​​നും എ​​​ത്തു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പു കി​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വീ​​​ട്ടു​​​കാ​​​ർ കാ​​​ത്തി​​​രു​​​ന്നു. ഡോ​​​ർ ബെ​​​ൽ കേ​​​ട്ടു ക​​​ത​​​കു തു​​​റ​​​ന്ന​​​പ്പോ​​​ൾ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ ക​​​ണ്ട വീ​​​ട്ടു​​​കാ​​​ർ അ​​​ന്പ​​​ര​​​ന്നു. വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി കു​​​ശ​​​ല​​​പ്ര​​​ശ്നം ന​​​ട​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ വീ​​​ടി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പു ക​​​ർ​​​മ​​​വും നി​​​ർ​​​വ​​​ഹി​​​ച്ചാ​​​ണു മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​രു ഡ​​​സ​​​നോ​​​ളം ഭ​​​വ​​​ന​​​ങ്ങ​​​ൾ മാ​​​ർ​​​പാ​​​പ്പ വെ​​​ഞ്ച​​​രി​​​ച്ചു. വീ​​​ട്ടു​​​കാ​​​ർ​​​ക്കെ​​​ല്ലാം ജ​​​പ​​​മാ​​​ല​​​ക​​​ളും ന​​​ൽ​​​കി.


എ​​​ല്ലാ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളും മാ​​​ർ​​​പാ​​​പ്പ കാ​​​രു​​​ണ്യ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി ആ​​​ച​​​രി​​​ക്കാ​​​റു​​​ണ്ട്. അ​​​ന്നു ഭ​​​വ​​​ന​​​ങ്ങ​​​ളോ ആ​​​ശു​​​പ​​​ത്രി​​​ക​​​ളോ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യും പ​​​തി​​​വാ​​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഒാ​​​സ്റ്റി​​​യ​​​യി​​​ലെ സ്റ്റെ​​​ല്ലാ മാ​​​രീ​​​സ് ഇ​​​ട​​​വ​​​ക​​​യി​​​ൽ ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.