ഷരീഫിന് അന്ത്യശാസനം
Saturday, May 20, 2017 11:35 AM IST
ലാ​​ഹോ​​ർ: പാ​​ന​​മ​​രേ​​ഖ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് ഏ​​ഴു ദി​​വ​​സ​​ത്തി​​ന​​കം രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ന്ത്യ​​ശാ​​സ​​നം. രാ​​ജി​​ക്കു വി​​സ​​മ്മ​​തി​​ച്ചാ​​ൽ ഷ​​രീ​​ഫി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു സു​​പ്രീം​​കോ​​ടി ബാ​​ർ അ​​സോ​​സി​​യേ​​ഷ​​നും ലാ​​ഹോ​​ർ ബാ​​ർ അ​​സോ​​സി​​യേ​​ഷ​​നും വ്യ​​ക്ത​​മാ​​ക്കി. ഷ​​രീ​​ഫി​​ന്‍റെ മ​​ക്ക​​ൾ ക​​ണ​​ക്കി​​ൽ​​പ്പെ​​ടാ​​ത്ത ക​​ള്ള​​പ്പ​​ണം വി​​ദേ​​ശ​​ത്തെ ക​​ന്പ​​നി​​ക​​ളി​​ൽ നി​​ക്ഷേ​​പി​​ച്ചെ​​ന്നാ​​ണു പാ​​ന​​മ​​രേ​​ഖ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഇ​​തെ​​ക്കു​​റി​​ച്ച് സി​​വി​​ൽ,സൈ​​നി​​ക ഏ​​ജ​​ൻ​​സി​​ക​​ൾ സം​​യു​​ക്ത​​മാ​​യി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.