രാജ്യദ്രോഹക്കേസ്: മുഷാറഫിന്‍റെ ഉപാധി സർക്കാർ തള്ളി
രാജ്യദ്രോഹക്കേസ്: മുഷാറഫിന്‍റെ ഉപാധി സർക്കാർ തള്ളി
Thursday, May 18, 2017 11:29 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് : രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന മു​​​ൻ പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വു​​​ന്ന​​​തി​​​ന് ഉ​​​ന്ന​​​യി​​​ച്ച വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ക് സ​​​ർ​​​ക്കാ​​​ർ ത​​​ള്ളി.

പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ൾ​​​ക്ക് ഉ​​​പാ​​​ധി ഉ​​​ന്ന​​​യി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ചാ​​​ര​​​ണ​​​യ്ക്കു​​​ശേ​​​ഷം ദു​​​ബാ​​​യി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു മു​​​ഷാ​​​റ​​​ഫ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മു​​​ഖ്യ ഉ​​​പാ​​​ധി​​​ക​​​ൾ. മു​​​ഷാ​​​റ​​​ഫി​​​നു നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട സു​​​ര​​​ക്ഷ ന​​​ൽ​​​കാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ദു​​​ബാ​​​യി​​​യി​​​ൽ പ്ര​​​വാ​​​സ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​ൻ ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കേ​​​സ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഉ​​​പാ​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ മു​​​ഹ​​​മ്മ​​​ദ് അ​​​ക്രം ഷേ​​​ക്ക് ആ​​​രോ​​​പി​​​ച്ചു. രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സി​​​ൽ സ്പെ​​​ഷ​​​ൽ കോ​​​ട​​​തി ഇന്ന് ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.