ട്രംപിനെ രക്ഷിക്കാൻ പുടിൻ രംഗത്ത്
ട്രംപിനെ രക്ഷിക്കാൻ പുടിൻ രംഗത്ത്
Wednesday, May 17, 2017 11:33 AM IST
സോ​​ച്ചി: റ​​ഷ്യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രി ലാ​​വ്റോ​​വു​​മാ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ന​​ട​​ത്തി​​യ സം​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ റി​​ക്കോ​​ർ​​ഡ് ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ലു​​ണ്ടെ​​ന്നും യു​​എ​​സ് കോ​​ൺ​​ഗ്ര​​സി​​ന് ഇ​​തി​​ന്‍റെ കോ​​പ്പി കൈ​​മാ​​റാ​​മെ​​ന്നും റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ വ്യ​​ക്ത​​മാ​​ക്കി.

ഐ​​എ​​സ് ഭീ​​ഷ​​ണി സം​​ബ​​ന്ധി​​ച്ച് അ​​തീ​​വ​​പ്രാ​​ധാ​​ന്യ​​മു​​ള്ള ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​വ​​ര​​ങ്ങ​​ൾ ട്രം​​പ് ലാ​​വ്റോ​​വു​​മാ​​യി പ​​ങ്കു​​വ​​ച്ചെ​​ന്ന് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ക​​രി​​ങ്ക​​ട​​ൽ​​ത്തീ​​ര​​ത്തെ സോ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​ന്‍റി​​ലോ​​ണി​​യു​​മൊ​​ത്തു ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പു​​ടി​​ൻ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ലാ​​വ്റോ​​വി​​ന് ട്രം​​പ് ഒ​​രു ര​​ഹ​​സ്യ​​വും കൈ​​മാ​​റി​​യി​​ട്ടി​​ല്ലെ​​ന്നും പു​​ടി​​ൻ പ​​റ​​ഞ്ഞു. കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ലാ​​വ്റോ​​വ് ത​​ന്നോ​​ട് അ​​ക്കാ​​ര്യം പ​​ങ്കു​​വ​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​തി​​ന്‍റെ പേ​​രി​​ൽ ലാ​​വ്റോ​​വി​​നെ ത​​നി​​ക്കു ശി​​ക്ഷി​​ക്കാ​​മെ​​ന്നും പു​​ടി​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.