ട്രംപിന്‍റെ ഉത്തരവിനെതിരേ കോടതി വിധി
ട്രംപിന്‍റെ ഉത്തരവിനെതിരേ കോടതി വിധി
Wednesday, April 26, 2017 11:54 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: നി​​യ​​മ​​വി​​രു​​ദ്ധ കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്ക് അ​​ഭ​​യം അ​​നു​​വ​​ദി​​ക്കു​​ന്ന ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യം നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ വ്യ​​വ​​സ്ഥ ചെ​​യ്തു​​കൊ​​ണ്ടു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പു​​റ​​പ്പെ​​ടു​​വി​​ച്ച എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വ് ഫെ​​ഡ​​റ​​ൽ ജ​​ഡ്ജി ത​​ട​​ഞ്ഞു. ഭ​​ര​​ണ​​ഘ​​ട​​നാ​​ദ​​ത്ത​​മാ​​യ അ​​ധി​​കാ​​ര​​ത്തി​​ന്‍റെ പ​​രി​​ധി ലം​​ഘി​​ച്ചി​​രി​​ക്കു​​ക​​യാ​​ണു പ്ര​​സി​​ഡ​​ന്‍റെ​​ന്ന് സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ ഡി​​സ്ട്രി​​ക്ട് കോ​​ട​​തി ജ​​ഡ്ജി വി​​ല്യം ഓ​​റി​​ക് നി​​രീ​​ക്ഷി​​ച്ചു.

ഫെ​​ഡ​​റ​​ൽ ഇ​​മി​​ഗ്രേ​​ഷ​​ൻ അ​​ധി​​കൃ​​ത​​രു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​വാ​​ത്ത ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഫ​​ണ്ട് ത​​ട​​യാ​​നാ​​യി​​രു​​ന്നു ജ​​നു​​വ​​രി​​യി​​ലെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ൽ നി​​ർ​​ദേ​​ശി​​ച്ച​​ത്. ജ​​സ്റ്റീ​​സ് ഓ​​റി​​ക്കി​​ന്‍റെ വി​​ധി​​ക്ക് രാ​​ജ്യ​​ത്തു മു​​ഴു​​വ​​ൻ പ്രാ​​ബ​​ല്യ​​മു​​ണ്ടാ​​വും.


ഫെ​​ഡ​​റ​​ൽ ഇ​​മി​​ഗ്രേ​​ഷ​​ൻ നി​​യ​​മം അ​​വ​​ഗ​​ണി​​ച്ച് ഒ​​രു ഡി​​സ്ട്രി​​ക്ട് കോ​​ട​​തി ജ​​ഡ്ജി രാ​​ജ്യ​​ത്തി​​നു മു​​ഴു​​വ​​നാ​​യി പു​​തി​​യ കു​​ടി​​യേ​​റ്റ ന​​യം കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​തി​​നെ​​തി​​രേ നി​​യ​​മ​​പ​​ര​​മാ​​യ ന​​ട​​പ​​ടി എ​​ടു​​ക്കു​​മെ​​ന്നും വൈ​​റ്റ്ഹൗ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

കോ​​ട​​തി വി​​ധി ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണെ​​ന്നു രാ​​ഷ്‌ട്രീയ വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു. ഏ​​ഴു മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള യാ​​ത്രി​​ക​​ർ​​ക്ക് പ്ര​​വേ​​ശ​​ന വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ട്രം​​പി​​ന്‍റെ ഉ​​ത്ത​​ര​​വും കോ​​ട​​തി ത​​ട​​ഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.