യെമൻ വിമതർ അയച്ച ‘ബോട്ട്ബോംബ് ’ സൗദി തകർത്തു
Wednesday, April 26, 2017 11:54 AM IST
റി​​യാ​​ദ്: യെ​​മ​​നി​​ലെ ഹൗ​​തി ഷി​​യാ വി​​മ​​ത​​ർ സൗ​​ദി​​യി​​ലെ ജ​​സാ​​നി​​ലു​​ള്ള അ​​രാം​​കോ എ​​ണ്ണ ടെ​​ർ​​മി​​ന​​ലി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച ബോ​​ട്ട് അ​​യ​​ച്ചു. ആ​​ളി​​ല്ലാ ബോ​​ട്ട് തീ​​ര​​ത്ത് എ​​ത്തു​​ന്ന​​തി​​നു മു​​ന്പേ ക​​ണ്ടെ​​ത്തി ത​​ക​​ർ​​ത്ത​​താ​​യി സൗ​​ദി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. യെ​​മ​​നി​​ലെ ഹാ​​ദി സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പോ​​രാ​​ടു​​ന്ന ഹൗ​​തി​​ക​​ളു​​ടെ സ​​ങ്കേ​​ത​​ങ്ങ​​ളി​​ൽ സൗ​​ദി പ​​ല​​ത​​വ​​ണ വി​​മാ​​നാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.യെ​​മ​​നി​​ലെ ദ്വീ​​പി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട ബോ​​ട്ട് സൗ​​ദി ജ​​ലാ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്ന​​തോ​​ടെ അ​​മി​​ത​​വേ​​ഗം ആ​​ർ​​ജി​​ച്ചു.


ഉ​​ട​​ൻ ത​​ന്നെ സൗ​​ദി തീ​​ര​​സം​​ര​​ക്ഷ​​ണ​​സേ​​ന​​യി​​ലെ ഗാ​​ർ​​ഡു​​ക​​ൾ ബോ​​ട്ടി​​ന്‍റെ എ​​ഞ്ചി​​നു നേ​​ർ​​ക്ക് വെ​​ടി​​വ​​ച്ചു. ജ​​സാ​​നി​​ലെ അ​​രാം​​കോ ടെ​​ർ​​മി​​ന​​ലി​​ൽ​​നി​​ന്നും മൂ​​ന്നു​​കി​​ലോ​​മീ​​റ്റ​​റോ​​ളം അ​​ക​​ലെ വ​​ച്ചു ബോ​​ട്ടി​​ന്‍റെ പ്ര​​യാ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യി. ബോ​​ട്ടി​​ൽ അ​​തീ​​വ​​ശ​​ക്തി​​യു​​ള്ള സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.