കർദിനാൾ നികോറ അ്തരിച്ചു
കർദിനാൾ നികോറ അ്തരിച്ചു
Tuesday, April 25, 2017 11:53 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ അ​റ്റീ​ലി​യോ നി​കോ​റ (80) അ​ന്ത​രി​ച്ചു. നി​യ​മ​ബി​രു​ദ​മെ​ടു​ത്ത ശേ​ഷം സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു വൈ​ദി​ക​നാ​യ ഇ​ദ്ദേ​ഹം കാ​ന​ൻ നി​യ​മ​ത്തി​ൽ വി​ശേ​ഷ​പ​ഠ​നം ന​ട​ത്തി. 1977-ൽ ​മെ​ത്രാ​നാ​യി. 2003-ൽ ​ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. വ​ത്തി​ക്കാ​ൻ സ്വ​ത്തു​വ​ക​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചു​മ​ത​ല ദീ​ർ​ഘ​കാ​ലം വ​ഹി​ച്ചു.

ഇ​റ്റ​ലി​യും വ​ത്തി​ക്കാ​നു​മാ​യി 1929-ൽ ​ഉ​ണ്ടാ​ക്കി​യ ക​രാ​ർ (കോ​ൺ​കോ​ർ​ദാ​ത്) 1984-ൽ ​പു​തു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​പ​ങ്ക് വ​ഹി​ച്ചു. ബ​ന​ഡി​ക്‌‌​ട് മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്ത് വ​ത്തി​ക്കാ​ൻ ധ​ന​കാ​ര്യ​നി​യ​ന്ത്ര​ണ​ത്തി​ന് രൂ​പ​പ്പെ​ടു​ത്തി​യ നാ​ലം​ഗ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഥോ​റി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്നു.


ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലെ അം​ഗ​സം​ഖ്യ 222 ആ​യി. അ​തി​ൽ 117 പേ​ർ മാ​ർ​പാ​പ്പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.