റോബർട്ട് പിർസിഗ് അന്തരിച്ചു
റോബർട്ട് പിർസിഗ് അന്തരിച്ചു
Tuesday, April 25, 2017 11:53 AM IST
ന്യൂ​യോ​ർ​ക്ക്: ‘സെ​ൻ ആ​ൻ​ഡ് ദ ​ആ​ർ​ട്ട് ഓ​ഫ് മോ​ട്ടോ​ർ​സൈ​ക്കി​ൾ മെ​യി​ന്‍റ​ന​ൻ​സ്’ എ​ന്ന നോ​വ​ലി​ന്‍റെ ക​ർ​ത്താ​വ് റോ​ബ​ർ​ട്ട് പി​ർ​സി​ഗ് (88) അ​ന്ത​രി​ച്ചു. 121 പ്ര​സാ​ധ​ക​ർ നി​ര​സി​ച്ച ശേ​ഷ​മാ​ണ് 1974-ൽ “​സെ​ൻ’’ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യ​ത്. മൂ​ന്നു​മാ​സ​ത്തി​ന​കം പ്ര​സാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് 50,000 പ്ര​തി​ക​ൾ വി​റ്റ​ഴി​ഞ്ഞു. മൊ​ത്തം 50 ല​ക്ഷ​ത്തി​ലേ​റെ പ്ര​തി​ക​ൾ ഇ​തി​ന​കം വി​റ്റു.

അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ താ​നും 11 വ​യ​സാ​യ മ​ക​നും ന​ട​ത്തി​യ ബൈ​ക്ക് യാ​ത്ര ആ​ധാ​ര​മാ​ക്കി എ​ഴു​തി​യ​താ​ണ് സെ​ൻ. ത​ത്വ​ശാ​സ്ത്ര വി​ചി​ന്ത​ന​ങ്ങ​ൾ ഏ​റെ​യു​ള്ള “സെ​ൻ’’ എ​ഴു​പ​തു​ക​ളി​ലെ എ​തി​ർ​സം​സ്കൃ​തി​യു​ടെ ക്ലാ​സി​ക് ആ​യി വാ​ഴ്ത്ത​പ്പെ​ട്ടു. ലി​ല എ​ന്നൊ​രു നോ​വ​ൽ​കൂ​ടി എ​ഴു​തി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ബൗ​ദ്ധി​ക നി​ല​വാ​രം (ഐ​ക്യു) ഉ​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം 15-ാം വ​യ​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​യി. കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രി​ക്കെ മ​നോ​രോ​ഗ​ത്തി​നു ചി​കി​ത്സ വേ​ണ്ടി​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.