റഷ്യയിൽ ഭീകരാക്രമണം: രണ്ടു മരണം
Friday, April 21, 2017 11:46 AM IST
മോ​​സ്കോ: ചൈ​​നീ​​സ് അ​​തി​​ർ​​ത്തി​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ഖ​​ബാ​​രോ​​വ്സ്ക് മേ​​ഖ​​ല​​യി​​ലെ റ​​ഷ്യ​​ൻ സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി(​​എ​​ഫ്എ​​സ്ബി) ഓ​​ഫീ​​സി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നും സ​​ന്ദ​​ർ​​ശ​​ക​​നു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ടതെന്ന് ഇ​​ന്‍റ​​ർ ഫാ​​ക്സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. കെ​​ജി​​ബി​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​ണ് എ​​ഫ്എ​​സ്ബി.


ദേ​​ശീ​​യ​​വാ​​ദി ഗ്രൂ​​പ്പി​​ൽ​​പ്പെ​​ട്ട ത​​ദ്ദേ​​ശ​​വാ​​സി​​യാ​​യ ചെ​​റു​​പ്പ​​ക്കാ​​രനാ​​ണ് അ​​ക്ര​​മി​​യെ​​ന്ന് എ​​ഫ്എ​​സ്ബി പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. റ​​ഷ്യ​​യി​​ലെ
സെ​​ന്‍റ പീ​​റ്റേ​​ഴ്സ് ബ​​ർ​​ഗ് ന​​ഗ​​ര​​ത്തി​​ൽ ഈ​​യി​​ടെ​​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 16 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.