ഈജിപ്തിൽ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം: പോലീസുകാരനെ വധിച്ചു
ഈജിപ്തിൽ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം: പോലീസുകാരനെ വധിച്ചു
Wednesday, April 19, 2017 11:58 AM IST
ക​​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ പു​​​രാ​​​ത​​​ന ക്രൈ​​​സ്ത​​​വ മ​​​ഠ​​​ത്തി​​​നു സ​​​മീ​​​പം സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​നേ​​​രെ തോ​​​ക്കു​​​ധാ​​​രി ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​​റാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ പ​​​​ണി​​​​ക​​​​ഴി​​​​പ്പി​​​​ച്ച സെ​​​​ന്‍റ് കാ​​​​ത​​​​റി​​​​ൻ മ​​​​ഠ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.​​​യു​​​​നെ​​​​സ്കോ​​​​യു​​​​ടെ ലോ​​​​ക പൈ​​​​തൃ​​​​ക പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള മൗ​​​ണ്ട് സി​​​നാ​​​യി​​​യി​​​ലെ മ​​​​ഠ​​​​ത്തി​​​​ന്‍റെ പ്ര​​​​വേ​​​​ശ​​​​ന​​​​ക​​​​വാ​​​​ട​​​​ത്തി​​​​ന് ഏ​​​​താ​​​​നും മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​രാ​​​​വാ​​​​ദി​​​​ത്വം ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തു.


ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​ അ​​​​വ​​​​സാ​​​​നം ഈ​​​ജി​​​പ്തി​​​ൽ എ​​​​ത്താ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​ണ് സ്ഫോ​​​​ട​​​​നം. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​വി​​​ടെ ക്രൈ​​​​സ്ത​​​​വ ​ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ര​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ 45 പേ​​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​വാ​​​ദി​​​ത്വ​​​വും ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.