ലങ്കയിലെ മാലിന്യക്കൂന ദുരന്തം; മരണസംഖ്യ 29 ആയി
Monday, April 17, 2017 12:20 PM IST
കൊ​​​ളം​​​ബോ: കൊ​​​ളം​​​ബോ​​​യി​​​ലെ മാലിന്യ​​​ക്കൂ​​​ന ദു​​​ര​​​ന്ത​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 29 ആ​​​യി ഇ​​​യ​​​ർ​​​ന്നു. 91 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ നി​​​ന്നി​​​രു​​​ന്ന മാ​​​ലി​​​ന്യ​​​ക്കൂ​​​ന തീ ​​​പി​​​ടി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ​​​ത്.

കൊ​​​ളൊ​​​ന്ന​​​വ പ്ര​​​ദേ​​​ശ​​​ത്തെ മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​യാ​​​ണു ദു​​​ര​​​ന്തം വി​​​ത​​​ച്ച​​​ത്. മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​യി​​​ലെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ച്ച് ഉൗ​​​ർ​​​ജ​​​മാ​​​ക്കാ​​​ൻ ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മു​​​ന്പു ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്ന​​​താ​​​ണ്. അ​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്തം. മ​​രി​​ച്ച​​വ​​രി​​​ൽ 7​ പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. ആ​​​യി​​​ര​​​ത്തോ​​​ളം സു​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.180 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ 625 ഒാ​​​ളം പേ​​​രെ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ച​​​താ​​​യി സു​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.