ഫ്രാൻസ്: മുൻ മന്ത്രി മാക്രോൺ സർവേകളിൽ ഒന്നാമത്
ഫ്രാൻസ്: മുൻ മന്ത്രി മാക്രോൺ സർവേകളിൽ ഒന്നാമത്
Saturday, March 25, 2017 12:31 PM IST
പാ​രീ​സ്: ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ എ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നു ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ വ​ർ​ധി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ ര​ണ്ടു സ​ർ​വേ​ക​ളി​ൽ മാ​ക്രോ​ൺ ഒ​ന്നാ​മ​തെ​ത്തി. ഇ​തു​വ​രെ മു​ന്നി​ലാ​യി​രു​ന്ന തീ​വ്ര​ദേ​ശീ​യ​വാ​ദി മ​രീ​ൻ ലെ ​പെ​ൻ പി​ന്നോ​ട്ടു​പോ​യി.

എ​ൻ മാ​ർ​ഷേ എ​ന്ന പു​തി​യ പാ​ർ​ട്ടി​യു​മാ​യി രം​ഗ​ത്തു​വ​ന്ന മു​ൻ ധ​ന​മ​ന്ത്രി മാ​ക്രോ​ണി​ന് 26 ശ​ത​മാ​നം പി​ന്തു​ണ ബി​വി​എ​യു​ടെ​യും ഫ്രാ​ൻ​സ് ടെ​ലി​വി​ഷ​ന്‍റെ​യും സ​ർ​വേ​ക​ളി​ൽ ല​ഭി​ച്ചു. മ​രീ​ൻ ലെ ​പെ​ൻ 25 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഫ്രാ​ൻ​സ്വാ ഫി​യോ​ണി​നു പി​ന്തു​ണ 2.5 ശ​ത​മാ​നം കു​റ​ഞ്ഞ് 17 ശ​ത​മാ​ന​മാ​യി.

ഏ​പ്രി​ൽ 23-നാ​ണു പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ട്. അ​തി​ൽ മു​ന്നി​ലെ​ത്തു​ന്ന ര​ണ്ടു​പേ​ർ മേ​യ് ഏ​ഴി​ന് ഏ​റ്റു​മു​ട്ടും. ര​ണ്ടാം റൗ​ണ്ടി​ൽ മാ​ക്രോ​ൺ- ലെ ​പെ​ൻ മ​ത്സ​ര​മാ​ണെ​ങ്കി​ൽ 63 ശ​ത​മാ​നം വോ​ട്ടോ​ടെ മാ​ക്രോ​ൺ ജ​യി​ക്കു​മെ​ന്നാ​ണ് എ​ല്ലാ സ​ർ​വേ​ക​ളും പ​റ​യു​ന്ന​ത്.
നേ​ര​ത്തേ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദി​ന്‍റെ ധ​ന​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ധ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും നി​ക്ഷേ​പ ബാ​ങ്ക​റു​മാ​യി​രു​ന്ന മാ​ക്രോ​ൺ. കു​റേ​ക്കാ​ലം ധ​ന​ന്ത്രി​യു​മാ​യി​രു​ന്നു ഈ ​മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ൻ. ജ​യി​ച്ചാ​ൽ ഫ്രാ​ൻ​സി​ന്‍റെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്‍റാ​കും.


ക​ണ്ണ​ട​ക​ൾ, ശ്ര​വ​ണ സ​ഹാ​യി​ക​ൾ, വെ​പ്പു​പ​ല്ലു​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കും. 15 വ​യ​സി​ൽ താ​ഴെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗം നി​രോ​ധി​ക്കും, 18 വ​യ​സു​കാ​ർ​ക്കു സി​നി​മ​യും ക​ലാ​പ​രി​പാ​ടി​ക​ളും കാ​ണാ​ൻ 500 യൂ​റോ​യു​ടെ പാ​സ് നല്കും, ക​ന്പ​നി​ക​ളു​ടെ നി​കു​തി 33-ൽ​നി​ന്ന് 25 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും, കു​റ​ഞ്ഞ​വ​രു​മാ​ന​ക്കാ​ർ​ക്കു ക്ഷേ​മ​വി​ഹി​ത അടവ് കു​റ​യ്ക്കും തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണു മാ​ക്രോ​ൺ മ​ത്സ​രി​ക്കു​ന്ന​ത്.

ലെ ​പെ​നി​ന്‍റെ തീ​വ്ര​ദേ​ശീ​യ​ത​യോ​ടും സോ​ഷ്യ​ലി​സ്റ്റ് സ്ഥാ​നാ​ർ​ഥി ബെ​ന്വാ ഹാ​മ​ണി​ന്‍റെ ഇ​ട​തു​തീ​വ്ര​വാ​ദ​ത്തോ​ടും യോ​ജി​പ്പി​ല്ലാ​ത്ത വ​ലി​യ​വി​ഭാ​ഗം ഇ​പ്പോ​ൾ മാ​ക്രോ​ണി​ന്‍റെ കൂ​ടെ​യാ​ണ്. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യ പ്ര​തി​രോ​ധ​മ​ന്ത്രി ഴാ​ങ് ഈ​വ് ലെ ​ഡ്രി​യ​ൻ മാ​ക്രോ​ണി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഗ്രീ​ൻ പാ​ർ​ട്ടി​യി​ലെ​യും ഒ​രു ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യി​ലെ​യും ഓ​രോ മ​ന്ത്രി​മാ​രും മാ​ക്രോ​ണി​നു പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ക്രോ​ൺ മു​ന്നേ​റു​ന്ന​താ​യ വാ​ർ​ത്ത ഫ്ര​ഞ്ച് ക​ന്പോ​ള​ങ്ങ​ളെ​യും സ​ന്തോ​ഷി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.