ജർമൻ ധനകാര്യമന്ത്രിക്കു ഗ്രീസിൽ നിന്നു പാഴ്സൽ ബോംബ്
Thursday, March 16, 2017 10:50 PM IST
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി വോ​​​ൾ​​​ഫ്ഗാം​​​ഗ് ഷോ​​​യ്ബ്ളെ​​​യു​​​ടെ പേ​​​രി​​​ൽ ഗ്രീ​​​സി​​​ൽ നി​​​ന്ന് പാ​​​ഴ്സ​​​ൽ ബോം​​​ബെ​​​ത്തി. ​ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ പാ​​​ഴ്സ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ഉ​​​ഗ്ര​​​സ്ഫോ​​​ട​​​നശേ​​​ഷി​​​യു​​​ള്ള ബോം​​​ബാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. വി​​​വ​​​രം ഉ​​​ട​​​ന​​​ടി അ​​​ഗ്നി​​​ശ​​​മ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നെ​​​ത്തി​​​യ വി​​​ദ​​​ഗ്ധ​​​ർ ബോം​​​ബ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഒ​​​ഴി​​​പ്പി​​​ച്ചു. ഗ്രീ​​​സി​​​ലെ തീ​​​വ്ര​​​ഇ​​​ട​​​തു​​​ഗ്രൂ​​​പ്പാ​​​ണ് പാ​​​ഴ്സ​​​ൽ അ​​​യ​​​ച്ച​​​തെ​​​ന്നു അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി സ്റ്റീ​​​ഫ​​​ൻ നു​​​ചി​​​നു​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​ഴ്ച നി​​ശ്ച​​യി​​ച്ചി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ഗ്രീ​​​ക്ക് ബോം​​​ബ് എ​​​ത്തി​​​യ​​​തെ​​​ന്നും ശ്ര​​​ദ്ധേ​​​യം. കു​​​റെ​​​ക്കാ​​​ല​​​മാ​​​യി ജ​​​ർ​​​മ​​​നി​​​ഗ്രീ​​​ക്ക് ബ​​​ന്ധം അ​​ത്ര സു​​ഖ​​ക​​ര​​മ​​ല്ല.​​ഗ്രീ​​​സി​​​ൽ സാ​​​ന്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം​​ന​​ട​​പ്പാ​​ക്കി​​യ​​ത് ജ​​​ർ​​​മ​​​നി​​​യു​​​ടെ ക​​​ടും​​​പി​​​ടു​​​ത്തം മൂ​​ല​​മാ​​ണ്.2011 ലും ​​​ഗ്രീ​​​സി​​​ൽ നി​​​ന്ന് ജ​​​ർ​​​മ​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​ക്ക് ലെ​​​റ്റ​​​ർ ബോം​​​ബു ല​​​ഭി​​​ച്ചി​​​രു​​​ന്നു.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ