ട്രംപിന്‍റെ നികുതി റിട്ടേൺ ചോർത്തി
Wednesday, March 15, 2017 12:05 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​ന്‍റെ 2005 ലെ ​​നി​​കു​​തി റി​​ട്ടേ​​ൺ രേ​​ഖ​​ക​​ൾ സ്വ​​കാ​​ര്യ ടി​​വി ചാ​​ന​​ൽ ചോ​​ർ​​ത്തി . 2005ൽ ​​ട്രം​​പ് നി​​​കു​​​തി​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് 38 ല​​ക്ഷം ഡോ​​​ള​​​ർ. 15കോ​​ടി ​​ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു അ​​​ക്കൊ​​​ല്ലം ട്രം​​​പി​​​ന്‍റെ വ​​​രു​​​മാ​​​നം. ടി​​​വി ഷോ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന കി​​​ട്ടി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വൈ​​​റ്റ് ഹൗ​​​സ് പി​​ന്നീ​​ട് 2005ലെ ​​നി​​കു​​തി വി​​​വ​​​ര​​​ങ്ങ​​​ൾ സ്ഥി​​രീ​​ക​​രി​​ച്ചു. രേ​​​ഖ ചോ​​​ർ​​ത്തി​​യ​​ത് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ നീ​​​ക്ക​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും വൈ​​​റ്റ് ഹൗ​​​സ് ആ​​​രോ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ട്രം​​​പി​​​ന്‍റെ നി​​​കു​​​തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത് ട്രം​​​പ് നി​​​രാ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ൻ​​​പ് 18 വ​​​ർ​​​ഷ​​​മാ​​​യി ട്രം​​​പ് നി​​​കു​​​തി ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നു​​​കേ​​​ട്ടി​​​രു​​​ന്നു.

രേ​​ഖ​​ക​​ൾ പ്ര​​കാ​​രം 2005ൽ ​​ട്രം​​പ് ന​​ൽ​​കി​​യ നി​​കു​​തി​​യു​​ടെ നി​​ര​​ക്ക് 25ശ​​ത​​മാ​​ന​​മാ​​ണ്. ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ ന​​ൽ​​കു​​ന്ന നി​​ര​​ക്ക് ശ​​രാ​​ശ​​രി 27.4ശ​​ത​​മാ​​ന​​മാ​​ണ്. ഫെ​​ഡ​​റ​​ൽ​​നി​​കു​​തി കു​​റ​​യ്ക്കാ​​നാ​​യി ട്രം​​പ് പ​​ത്തു​​കോ​​ടി ഡോ​​ള​​റി​​ന്‍റെ ന​​ഷ്ടം എ​​ഴു​​തി​​ത്ത​​ള്ളി​​യ​​താ​​യും രേ​​ഖ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.