ഉത്തരകൊറിയയെ പുറത്താക്കണം: ദക്ഷിണകൊറിയ
ഉത്തരകൊറിയയെ പുറത്താക്കണം: ദക്ഷിണകൊറിയ
Tuesday, February 28, 2017 2:10 PM IST
ജ​​​നീ​​​വ: രാ​​​സാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ച്ച് കിം​​​ഗ് ജോം​​​ഗ് നാ​​​മി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ യു​​​എ​​​ന്നി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം​​​ഗ് ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​യ ജോം​​​ഗ് നാ​​​മി​​​നെ ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ ര​​​ണ്ടു ചാ​​​ര​​​വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് വി​​​എ​​​ക്സ് എ​​​ന്ന വി​​​ഷ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള വി‍യ​​​റ്റ്നാം, ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ചാ​​​ര​​​വ​​​നി​​​ത​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ ഉ​​​ട​​​ൻ കു​​​റ്റം ചു​​​മ​​​ത്തു​​​മെ​​​ന്ന് മ​​​ലേ​​​ഷ്യ അ​​​റി​​​യി​​​ച്ചു.നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ജ​​​നീ​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ യു​​​എ​​​ൻ സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി യു​​​ൻ ബ്യും​​​ഗ്സെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​മി​​​ന​​​ൽ​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യ​​​ണ​​​മെ​​​ന്നും ബ്യൂം​​​ഗ്‌​​​സെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ്യും​​​ഗ്‌​​​സെ​​​യ്ക്കു ത​​​ക്ക മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.