പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്രശ്നം: ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്ന്‌ അറബി ലീഗ്
Thursday, February 16, 2017 2:28 PM IST
ക​​​യ്റോ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ, പ​​​ല​​​സ്തീ​​​ൻ എ​​​ന്നീ ര​​​ണ്ടു രാ​​​ഷ്‌ട്ര​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് അ​​​റ​​​ബി ലീ​​​ഗ് മേ​​​ധാ​​​വി അ​​​ഹ​​​മ്മ​​​ദ് അ​​​ബു​​​ൾ ഗെ​​​യി​​​റ്റ് പ​​​റ​​​ഞ്ഞു.

ദ്വി​​​രാ​​​ഷ്‌ട്ര​​​വാ​​​ദ​​​ത്തി​​​ൽ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ക​​​യി​​​ല്ലെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട​​​ക​​​ക്ഷി​​​ക​​​ൾ ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ബു​​​ൾ ഗെ​​​യി​​​റ്റ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹൂ​​​വു​​​മാ​​​യി ട്രം​​​പ് വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലും ദ്വി​​​രാ​​​ഷ്‌ട്ര​​​വാ​​​ദം നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. അ​​​മേ​​​രി​​​ക്ക ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ നി​​​ന്നു​​​ള്ള വ്യ​​​തി​​​ച​​​ല​​​ന​​​മാ​​​ണി​​​ത്.

പ​​​ല​​​സ്തീ​​​ൻ , ഇ​​​സ്രേ​​​യ​​​ൽ രാ​​​ഷ്‌ട്രങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​​മെ​​​ന്നു യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യെ ഗു​​​ട്ടെ​​​റ​​​സ് പ​​​റ​​​ഞ്ഞു. ഗു​​​ട്ടെ​​​റ​​​സും അ​​​റ​​​ബി​​​ലീ​​​ഗ് ചീ​​​ഫ് അ​​​ബു​​​ൾ ഗെ​​​യി​​​റ്റും ഇ​​​ന്ന​​​ലെ ക​​​യ്റോ​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.