ഫ്ളിന്നിന്‍റെ രാജി : നിയമപ്രശ്നം മൂലമല്ലെന്നു വൈറ്റ് ഹൗസ്
ഫ്ളിന്നിന്‍റെ രാജി : നിയമപ്രശ്നം മൂലമല്ലെന്നു വൈറ്റ് ഹൗസ്
Wednesday, February 15, 2017 2:20 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: മൈ​​​ക്ക​​​ൽ ഫ്ലി​​​ന്നി​​​നെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​യ്പി​​​ച്ച​​​ത് നി​​​യ​​​മ​​​പ്ര​​​ശ്നം മൂ​​​ല​​​മ​​​ല്ലെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന് ഫ്ലി​​​ന്നി​​​ലു​​​ള്ള വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു രാ​​​ജി വ​​​യ്ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ട്രം​​​പ് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും മു​​​ന്പ് ഫ്ലി​​​ൻ യു​​​എ​​​സി​​​ലെ റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധ പ്ര​​​ശ്ന​​​വും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി ന​​​യ​​​ത​​​ന്ത്ര പ്ര​​​ശ്നം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​ണ്ട്. ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​ൻ​​​സി​​​നെ ഫ്ലി​​​ൻ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.


മൂ​​​ന്നാ​​​ഴ്ച മു​​​ന്പു​​​ത​​​ന്നെ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന് ഇ​​​ക്കാ​​​ര്യം സം​​​ബ​​​ന്ധി​​​ച്ചു വി​​​വ​​​രം കി​​​ട്ടി​​​യെ​​​ന്നു വൈ​​​റ്റ് ഹൗ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ ജ​​​ന​​​റ​​​ൽ ഫ്ലി​​​ന്നി​​​ൽ ട്രം​​​പി​​​നു വി​​​ശ്വാ​​​സം കു​​​റ​​​ഞ്ഞു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും മ​​​റ്റു സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും ഫ്ലി​​​ൻ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച കാ​​​ര്യം ട്രം​​​പ് ഗൗ​​​ര​​​വ​​​മാ​​​യെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.